Categories: Kerala

ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠ: അക്ഷത വിതരണം ആരംഭിച്ചു

Published by

കൊച്ചി: ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം കേരളത്തിലെ വീടുകളില്‍ വിതരണം ചെയ്യുന്നതിനു തുടക്കം കുറിച്ചു.

അയോദ്ധ്യയില്‍ നിന്ന് പൂജിച്ച് കൊണ്ടുവന്ന അക്ഷതം കവടിയാര്‍ കൊട്ടാരത്തില്‍ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായിക്ക് ആര്‍എസ്എസ് ജില്ലാ സംഘചാലക് എം. മുരളി കൈമാറുന്നു. വിഭാഗ് സമ്പര്‍ക്ക പ്രമുഖ് എസ്. ദേവിദാസ്, സഹപ്രാന്ത പ്രചാരക് വി. അനീഷ്, ജില്ലാ സമ്പര്‍ക്ക പ്രമുഖ് സജിത്കുമാര്‍ തുടങ്ങിയവര്‍ സമീപം

ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങില്‍ ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരുവിനും മേല്‍ശാന്തി മഹേഷ് നമ്പൂതിരിക്കും അക്ഷതം നല്‍കി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിഎച്ച്പി സംസ്ഥാന ഗവേണിങ്ങ് കൗണ്‍സില്‍ അംഗങ്ങളായ ജോഷി പ്രഭാകര്‍, സതീഷ് അരുണാചലം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മഹാസമ്പര്‍ക്ക യജ്ഞം ജനുവരി 15 വരെ കേരളത്തിലും നടക്കും.

അങ്കമാലിയില്‍ ഗായിക ഡോ.കെഎസ്. ചിത്രയ്‌ക്ക് അയോദ്ധ്യയിലെ അക്ഷതം ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രസമിതി എറണാകുളം വിഭാഗ് സംയോജകന്‍ ആര്‍. രാജേഷ് കൈമാറുന്നു. വിഭാഗ് പ്രചാരക് ചീ.വെ. ശ്രീനിഷ് സമീപം

ഏകദേശം അന്‍പത് ലക്ഷം ഹിന്ദു ഭവനങ്ങളില്‍ അയോധ്യയില്‍ പൂജിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും ക്ഷേത്രചരിതം അടങ്ങുന്ന ലഘുലേഖയും വിതരണം ചെയ്യും.

രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷയുമായ ഡോ. പി.ടി. ഉഷയ്‌ക്ക് കൊയിലാണ്ടി ഖണ്ഡ് സഹസംഘചാലക് നാരായണന്‍ പുത്തലത്ത് അക്ഷതവും ലഘുലേഖയും ക്ഷണപത്രവും കൈമാറുന്നു. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന്‍, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍, കോഴിക്കോട് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.എം. രാധാകൃഷ്ണന്‍, നളിനാക്ഷന്‍ ചേലിയ തുടങ്ങിയവര്‍ സമീപം
Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക