ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ് ജനവരി 22ന് നടക്കാനിരിക്കെ സംഭാവനയുടെ പേരിൽ വ്യാജസംഘം പണം തട്ടുന്നതായി പരാതി. ശ്രീ റാം ജന്മഭൂമി തീർഥ ക്ഷേത്ര, അയോധ്യ, ഉത്തർപ്രദേശ് എന്ന പേരിൽ വ്യാജ സോഷ്യൽ മീഡിയ പേജ് നിർമിച്ചാണു തട്ടിപ്പ്. കഴിയുന്ന സംഭാവനകൾ നൽകിയാല് പേരും വിലാസവും ഡയറിയിൽ കുറിക്കുമെന്നും രാമക്ഷേത്രം പൂർത്തിയാകുമ്പോൾ സംഭാവന നല്‍കിയവരെ അയോധ്യയിലേക്ക് ക്ഷണിക്കും’ എന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാദം.
ക്യൂ ആർ കോഡ് സജ്ജീകരിച്ച പേജിൽ രാമക്ഷേത്ര നിർമാണത്തിനു സംഭാവന നൽകാൻ അഭ്യർഥിച്ചിട്ടുണ്ട്.
ആരും ഈ തട്ടിപ്പിൽ വീഴരുതെന്നു വിഎച്ച്പി അറിയിച്ചു. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ആരെയും ഫണ്ട് പിരിക്കാൻ അധികാരപ്പെടുത്തിയിട്ടില്ലെന്നും വിഎച്ച്പി അറിയിച്ചു.
വിഷയം ആഭ്യന്തര മന്ത്രാലയത്തിന്റെയും ദൽഹിയിലെയും ഉത്തർപ്രദേശിലെയും പൊലീസ് മേധാവികളുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: