കണ്ണൂര്‍: അടിയന്തരാവസ്ഥക്കെതിരെ നടന്ന കണ്ണൂരിലെ പോരാട്ടങ്ങളുടെ ചരിത്രവും അനുഭവസാക്ഷ്യങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘പോരാട്ടവീര്യത്തിന്റെ കണ്ണൂര്‍ ഓര്‍മ്മകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത പോരാളികളുടെ കുടുംബസംഗമവും കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ (കടച്ചി കണ്ണന് നഗര്‍) നടന്നു.
അടിയന്തരാവസ്ഥ പീഡിത കുടുംബസംഗമം ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭന്റെ അധ്യക്ഷതയില്‍ റിപ്പോര്‍ട്ടര്‍ ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സുജയ പാര്‍വ്വതി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ആര്‍എസ്എസ് മുന്‍ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന് പുസ്തകം ഏറ്റുവാങ്ങി. പ്രാന്തപ്രചാരക് എസ്. സുദര്ശനന് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന ജനറല്‍ല്‍സെക്രട്ടറി ആര്. മോഹനന് വിഷയാവതരണം നടത്തി.
അസോസിയേഷന് ജില്ലാ അധ്യക്ഷന്‍ കെ.എന്‍. നാരായണന് ശ്രദ്ധാഞ്ജലി നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരന്‍ പുസ്തക പരിചയം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രവീന്ദ്രന്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. ശിവദാസന്‍ സമാപന ചടങ്ങില്‍ സംസാരിച്ചു. സ്വാഗതസംഘം സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍ സ്വാഗതവും സെക്രട്ടറി യു. മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: