ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലേക്കുളള യാത്ര പതിവ് വഴിയില്‍ നിന്ന് മാറ്റിയത് തന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
എസ്എഫ്ഐക്കാര്‍ വാഹനം തടഞ്ഞാല്‍ ഇനിയും വാഹനത്തില്‍ നിന്നിറങ്ങും. എസ്എഫ്ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയതില്‍ പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ കടുക്കുകയാണ്. ചടങ്ങില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖം കൊടുത്തിരുന്നില്ല. ഒന്നും സംസാരിക്കാതെ ഗവര്‍ണര്‍ വേദി വിട്ടിറങ്ങുകയും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുടെ ചായസത്കാരം ബഹിഷ്കരിക്കുകയും ചെയ്തു.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കാന്‍ രാജ്ഭവന് അഞ്ച് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ചെലവിന്റെ കണക്ക് കാണിക്കണമെന്ന് പൊതുഭരണവകുപ്പ് രാജ്ഭവനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: