ലക്‌നൗ: അയോദ്ധ്യയിലെ ഹോട്ടൽ നിരക്കുകളിൽ വൻ കുതിപ്പ്. ജനുവരി 22-23 തീയതികൾ വരെ ഹോട്ടലുകളിൽ ഒരുരാത്രി ബുക്കിംഗിനുള്ള നിരക്ക് 70,000 രൂപയിൽ അധികമെന്ന് റിപ്പോർട്ട്. ജനുവരി 22-ന് പ്രാണ പ്രതിഷ്ഠാ ദിനത്തിൽ രാജ്യത്തുടനീളമുള്ള ഏകദേശം മൂന്ന് മുതൽ അഞ്ച് ലക്ഷം വരെയുള്ള ഭക്തർ അയോദ്ധ്യയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
അയോദ്ധ്യയിലെ ഒട്ടുമിക്ക ഹോട്ടലുകളും ഇതിനോടകം തന്നെ നിറഞ്ഞിരിക്കുകയാണ്. വരും കാലങ്ങളിലും അയോദ്ധ്യയിൽ ഹോട്ടൽ ബിസിനസുകളിൽ വൻ കുതിപ്പ് ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം കണക്കിലെടുത്ത് റാഡിസൺ ബ്ലൂ, ഒബ്‌റോയി, താജ് ഹോട്ടൽസ് ശൃംഖല എന്നീ ഹോട്ടലുകളും ഇവരുടെ സ്ഥാപനം നിർമ്മിക്കുന്നതിനുള്ള തയാറെടുപ്പിലാണ്.
അയോദ്ധ്യയ്‌ക്ക് സമീപമുള്ള ഫൈസാബാദിലെ സിഗ്നെറ്റ് കളക്ഷൻ ഹോട്ടലിൽ ഒരു മുറിയുടെ വാടക 70,240 രൂപയാണ്. ദി രാമായണ ഹോട്ടലിൽ പ്രതിദിനം 40,000 രൂപയാണ് വാടക. അയോദ്ധ്യാ ഹോട്ടലിൽ ഒരു ദിവസം 33,920 രൂപയാണ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: