ഇസ്ലാമബാദ് : 2024ലെ ദേശീയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നാമനിര്‍ദേശ പത്രിക പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് നേതാവായ ഇംറാന്‍ ഖാന്‍ തന്റെ ജന്മനാടായ മിയാന്‍വാലിയിലും ലാഹോറിലും മത്സരിക്കാനാണ് പത്രിക സമര്‍പ്പിച്ചുത്
ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം ആരോപിച്ചുളള കേസില്‍ ഇമ്രാന്‍ ഖാന്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ ജയിലിലായിരുന്നു. മാര്‍ച്ചില്‍ പാകിസ്ഥാനിലെ വാഷിംഗ്ടണ്‍ നയതന്ത്രകാര്യാലയം അയച്ച രഹസ്യ നയതന്ത്ര വിവരങ്ങള്‍ ഇംറാന്‍ വെളിപ്പെടുത്തിയെന്നാണ് ആരോപണം.
തോഷഖാന കേസില്‍ ശിക്ഷിക്കപ്പെട്ട ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുകയാണ്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കേസില്‍ ഈ മാസം 23 ന് ജാമ്യം ലഭിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇമ്രാന്‍ ഖാന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഇസ്ലാമബാദ് ഹൈക്കോടതി ശിക്ഷ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: