കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ പൊലീസ് ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തി.
നാളെ ചരക്ക് വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ഉച്ചയ്ക്ക് ശേഷം 3 മണി കഴിഞ്ഞ് ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി.
സൗത്ത് ബീച്ച് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. അനധികൃത പാര്‍ക്കിംഗിന് പിഴ ഈടാക്കും. ലഹരി വസ്തുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തും.
താമരശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുകയും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമാണ് ഞായറാഴ്ച വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹനങ്ങള്‍ ചുരത്തില്‍ പാര്‍ക്കു ചെയ്യാനും അനുവാദമുണ്ടാകില്ല.
ചുരത്തിലെ കടകള്‍ നാളെ വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കാനും പൊലീസ് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനത്തില്‍ നിന്നിറങ്ങി ചുരത്തില്‍നിന്നും ഫോട്ടോ എടുക്കാനും അനുവാദമില്ല. ചുരത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: