കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരാണ് അയോധ്യ-ബാബറിമസ്ജിദ് തര്‍ക്കം വിവാദമാക്കിയതെന്ന് ആദ്യവട്ടം തര്‍ക്കഭൂമിയില്‍ ഖനനത്തില്‍ പങ്കെടുത്ത പുരാവസ്തുവകുപ്പുദ്യോഗസ്ഥന്‍ കെ.കെ. മുഹമ്മദ്. അയോധ്യയില്‍ ക്ഷേത്രമുയരുന്ന സാഹചര്യത്തില്‍ ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കെ.കെ. മുഹമ്മദിന്റെ ഈ പരാമര്‍ശം.
അയോധ്യയില്‍ ചരിത്രകാരന് ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ ഖനനം ചെയ്തപ്പോള്‍ കിട്ടിയ 12 തൂണുകള്‍ ക്ഷേത്രത്തിന്റേതായിരുന്നുവെന്നും കെ.കെ. മുഹമ്മദ് പറഞ്ഞു. “റൊമീലാ ഥാപ്പര്‍ പോലുള്ള കമ്മ്യൂണിസ്റ്റ് പക്ഷത്തുള്ള ചരിത്രവിദഗ്ധര് ഹിന്ദു ക്ഷേത്രത്തിന് എതിരായ നിലപാടെടുത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാല്‍ തൂണുകള്‍ മാത്രമല്ല, ബാബറി മസ്ജിദ് ക്ഷേത്രമായിരുന്നു എന്ന് തെളിയിക്കുന്ന ധാരാളം തെളിവുകള്‍ വേറെയുമുണ്ടെന്ന് അവകാശപ്പെട്ട് ബി.ബി.ലാല്‍ രംഗത്ത് വന്നു”. കെ.കെ. മുഹമ്മദ് പറയുന്നു.
തര്‍ക്കം മൂത്തപ്പോള്‍ ഇനിയൊരു വിശദമായ ഖനനം കൂടി നടത്തിക്കൂടേ എന്ന് ശിലാലേഖവിദഗ്ധനായ ഐ. മഹാദേവനെപ്പോലെയുള്ളവര്‍ നിര്‍ദേശിച്ചു. “2003ല്‍ വീണ്ടും ഖനനം ചെയ്തപ്പോള്‍ നേരത്തെ കിട്ടിയ 12 തൂണുകള്‍ക്ക് പുറമെ മറ്റൊരു 50 തൂണുകള്‍ കിട്ടി. അതിനര്‍ത്ഥം ഇത് ഒരു മഹാക്ഷേത്രമായിരുന്നു എന്നാണ്.അതുപോലെ മകരപ്രണാളിയും അവിടെ നിന്നും കിട്ടി. മുതലയുടെ മുഖമുള്ള പ്രണാളി അവിടെ നിന്നും കിട്ടി. 263 ബിംബങ്ങളും ഇവിടെ നിന്നും കിട്ടി. ഒരു മുസ്ലിം പള്ളിയാണെങ്കില്‍ ബിംബങ്ങള്‍ കിട്ടില്ല, കാരണം മുസ്ലിങ്ങള്‍ ബിംബാരാധനയ്ക്കെതിരാണ്. ക്ഷേത്രത്തില്‍ എപ്പോഴും അവള്ക എന്ന ഏറ്റവും മുകളിലുള്ള ഒരു കല്ലുണ്ടായിരിക്കും.ഒരു നെല്ലിക്കയുടെ രൂപമാണ് അതി. ആ കല്ല് ബാബറി മസ്ജിദിന്റെ അടിയില്‍ നിന്നും കിട്ടുകയും ചെയ്തു. ഒന്നുകില്‍ നേരത്തെ പൊളിഞ്ഞു കിടന്നിരുന്ന ക്ഷേത്രമായിരിക്കാം, അതല്ലെങ്കില്‍ ബാബര്‍ തകര്‍ത്തതായിരിക്കാം. “- കെ.കെ. മുഹമ്മദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: