ശബരിമല:മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്.
മകരവിളക്ക് ജനുവരി 15ന് ആണ് . വെളുപ്പിന് 2.46നാണ് മകരസംക്രമ പൂജ . പതിവു പൂജകള്‍ക്കു ശേഷം വൈകിട്ട് അഞ്ചിനാണ് അന്ന് നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. എഴുന്നള്ളിപ്പ് 15, 16, 17, 18, 19 തീയതികളില്‍ നടക്കും.
19 വരെ തീര്‍ഥാടകര്‍ക്ക് നെയ്യഭിഷേകം നടത്താം .അന്ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുവാദമുണ്ട്. തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കുന്നത് 21നാണ്. അന്ന് രാവിലെ പന്തളം രാജപ്രതിനിധി ദര്‍ശനം നടത്തിയ ശേഷം നട അടയ്ക്കും.
മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറക്കുമ്പോള്‍ തീര്‍ഥാടകര്‍ക്ക് ക്യൂ കോംപ്ലക്സിലും നടപ്പന്തലിലും ഫാനുകളും ഔഷധ കുടിവെള്ളവും സജ്ജമാക്കി. കൂടുതല്‍ വെളിച്ചവും വലിയ നടപ്പന്തലില്‍ കുടുതല്‍ ഫാനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: