‘ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയിൽ നടന്നതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു..” എന്നാണ് സനോജ് റഷീദ് ഖേദം പ്രകടിപ്പിക്കുന്ന വീഡിയോയിൽ പറയുന്നത്. സാബു അലി മട്ടാഞ്ചേരി എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.
മമ്മൂട്ടിയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മമ്മൂട്ടി മരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. വീഡിയോ വലിയ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് യുവാവ്. മട്ടാഞ്ചേരിക്കാരനായ സനോജ് റഷീദ് ആണ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
2024ൽ കേരളത്തിൽ വരേണ്ട മാറ്റങ്ങൾ എന്ന വിഷയത്തിൽ പബ്ലിക് റെസ്പോൺസ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയിൽ ആയിരുന്നു സനോജ് റഷീദ് മ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. മമ്മൂട്ടി മരിക്കണം എന്നതാണ് 2024ൽ സംഭവിക്കേണ്ട മാറ്റം എന്നാണ് ഇയാൾ പറഞ്ഞത്. മോഹൻലാൽ ഉയർച്ചയിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘കേരളത്തിൽ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹൻലാൽ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹൻലാലും മോഹൻലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..” എന്നാണ് സനോജ് പറഞ്ഞത്. എല്ലാവരും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നല്ലേ നമ്മൾ എല്ലാവരും ആഗ്രഹിക്കുക എന്ന് യൂട്യൂബർ ചോദിക്കുന്നുണ്ട്. എന്നാൽ മമ്മൂട്ടി അഹങ്കാരിയാണ് എന്നാണ് ഇയാൾ പറയുന്നത്.
”അങ്ങനെയല്ല, അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മൾ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹൻലാൽ ഉയരങ്ങളിലേക്ക് എത്തട്ടെ…’ എന്നാണ് ഇയാൾ പറയുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക വിമർശനമാണ് ഇയാൾക്കെതിരെ ഉയർന്നത്. പിന്നാലെയാണ് മാപ്പപേക്ഷിച്ച് സനോജ് എത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: