അയോധ്യ : അയോധ്യാ മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ചു. 1450 കോടി രൂപ ചെലവിലാണ് എയര്‍പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഗവര്‍ണര്‍ ആനന്ദിബെന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
#WATCH | PM Narendra Modi inaugurates Maharishi Valmiki International Airport Ayodhya Dham, in Ayodhya, Uttar Pradesh
Phase 1 of the airport has been developed at a cost of more than Rs 1450 crore. The airport’s terminal building will have an area of 6500 sqm, equipped to serve… pic.twitter.com/zB4t0vfmjj
— ANI (@ANI) December 30, 2023
വിമാനത്താവളം ഉദ്ഘാടനത്തിന് പിന്നാലെ യാത്രക്കാരുമായി ഇന്‍ഡിഗോ വിമാനം എത്തുകയും ചെയ്തു. ദല്‍ഹിയില്‍ നിന്നാണ് അയോധ്യയിലേക്ക് ആദ്യ വിമാനം എത്തിയത്. ആദ്യ വിമാനത്തിലെ യാത്രക്കാര്‍ ഒത്തൊരുമിച്ച് ഹനുമാന് ചാലീസ ജപിച്ചുകൊണ്ടായിരുന്നു സന്തോഷം പങ്കുവെച്ചത്.
#WATCH | People recite 'Hanuman Chalisa' onboard the inaugural flight to the newly constructed Maharishi Valmiki International Airport Ayodhya Dham, in Ayodhya, UP pic.twitter.com/7H5UP666XK
— ANI (@ANI) December 30, 2023
ഒപ്പം ദല്‍ഹിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പായി ക്യാപ്റ്റന്‍ യാത്രക്കാരോട് ഹിന്ദിയില്‍ സംസാരിക്കുകയും ആദ്യ ഫ്ലൈറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ക്യാപ്റ്റന്‍ അഷുതോഷ് ശേഖര്‍ സംസാരം അവസാനിപ്പിച്ചത്.
#WATCH | IndiGo pilot captain Ashutosh Shekhar welcomes passengers as the first flight takes off from Delhi for the newly constructed Maharishi Valmiki International Airport, Ayodhya Dham, in Ayodhya, UP. pic.twitter.com/rWkLSUcPVF
— ANI (@ANI) December 30, 2023
വിമാനത്താവള നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. 6,500 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം. പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെര്‍മിനലിനുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ യുപി സര്‍ക്കാരുമായി ഒപ്പുവച്ച ധാരണാപത്രമനുസരിച്ചായിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അയോധ്യ വിമാനത്താവളത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. എയര്‍പോര്‍ട്ടിനായി 821 ഏക്കര്‍ ഭൂമി യുപി സര്‍ക്കാര്‍ വിട്ടുനല്‍കി. നിലവില്‍ 2,200 മീറ്റര്‍ നീളത്തിലാണ് റണ്‍വേ നിര്‍മിച്ചിരിക്കുന്നത്. എ-321 ടൈപ്പ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ഇത് അനുയോജ്യമാണ്.
വിമാനത്താവളം ഉദ്ഘാടനം ചെയ്തശേഷം അയോധ്യയിലെത്തിയ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ കര്‍മ്മവും നിര്‍വഹിച്ചു. 17 കിലോമീറ്റര്‍ നീണ്ട റോഡ് ഷോയ്ക് ശേഷം അയോധ്യ ധാം റെയില്‍വേ സ്റ്റേഷനും പുതിയ അമൃത് ഭാരത്, വന്ദേഭാരത് ട്രെയിനുകളും ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: