കാസര്‍കോട്: അഖില കേരള തന്ത്രി സമാജം, താന്ത്രിക വൈദിക പഠന ഗവേഷണ കേന്ദ്രം ട്രസ്റ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളന (യജ്ഞം)ത്തിന് കാസര്‍കോട് മധൂര്‍ പറക്കില മഹാദേവ ക്ഷേത്രത്തില്‍ തുടക്കമായി.
മൂന്ന് ദിവസങ്ങളായി നടക്കുന്ന പരിപാടിക്ക് എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ദീപ പ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തി. ഇരവില്‍ പദ്മനാഭന് വാഴുന്നവര്‍ അധ്യക്ഷനായി. തുടര്‍ന്ന് വ്യക്തിത്വ വികാസം ഭക്തിയിലൂടെ എന്ന വിഷയത്തില്‍ ഡോ.ടി.പി. രാധാകൃഷ്ണന് നമ്പൂതിരിയും താന്ത്രിക വൈദിക ചടങ്ങുകളും അന്തര്‍ജനങ്ങളും എന്നവിഷയത്തില്‍ പി. ഉണ്ണികൃഷ്ണന് നമ്പൂതിരിയും സംസാരിച്ചു. ഉളിയ വിഷ്ണു അസ്ര സ്വാഗതവും കക്കാട്ട് പത്മനാഭ പട്ടേരി നന്ദിയും പറഞ്ഞു.
താന്ത്രിക വിദ്യാ പഠനത്തിന് നേതൃത്വം കൊടുക്കുന്നവരെ ചടങ്ങില്‍ അനുമോദിച്ചു. രാവിലെ മുതല്‍ അന്തര്‍ജനങ്ങളുടെ വിവിധ കലാപരിപാടികള്‍, അണിയല് നിവേദിക്കല്‍, മാലകെട്ടല്, ദശ പുഷ്പങ്ങളുടെ പ്രദര്‍ശനവും നടക്കും. സത്യനാരായണ പൂജ, ശ്രീസൂക്തഹോമം, സംന്യാസി സമ്മേളനം എന്നിവ ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: