Categories: India

ഇനി ‘അയോധ്യാ ധാം’ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍; അധികൃതരുടെ നീക്കത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സംന്യാസിമാര്‍

പുതിയ വിമാനത്താവളത്തിനൊപ്പം പരിഷ്‌കരിച്ച റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി 30ന് ഉദ്ഘാടനം ചെയ്യും.

Published by

ലഖ്‌നൗ: അയോധ്യ റെയില്‍വേ സ്റ്റേഷന്റെ പേര് അയോധ്യാ ധാം ജങ്ഷന്‍ സ്റ്റേഷന്‍ എന്ന് മാറ്റിയ റെയില്‍വേ അധികൃതരുടെ നീക്കത്തിന് പിന്തുണയുമായി ആചാര്യന്മാര്‍. ജനകോടികളുടെ അഭിപ്രായം കണക്കിലെടുത്താണ് പുതിയ പേരെന്ന് റെയില്‍വേ അറിയിച്ചു. പുതിയ വിമാനത്താവളത്തിനൊപ്പം പരിഷ്‌കരിച്ച റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി 30ന് ഉദ്ഘാടനം ചെയ്യും.

ആഹ്ലാദം നല്കുന്ന തീരുമാനമാണിതെന്ന് രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. അയോധ്യ ധാം എന്ന പേര് അംഗീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by