Categories: Kerala

ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രതിഷേധം; 4 എസ്എഫ്‌ഐക്കാര്‍ പിടിയില്‍

Published by

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധവുമായി എസ്എഫ്‌ഐ. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് കൂടി ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആരിഫ് ഖാന്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇവരെ നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധിക്കുന്നവര്‍ അത് തുടരട്ടെയെ ന്നും തന്റെ കാറില്‍ വന്ന് ഇടിച്ചതിനാലാണ് പ്രതിഷേധക്കാര്‍ക്കെതിരെ അന്ന് രൂക്ഷമായി വിമര്‍ശിച്ചതെന്നും വിമാനത്താവളത്തില്‍ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by