Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പോലീസിലും യൂണിഫോം വകുപ്പുകളിലും പൂര്‍വ്വ സൈനികര്‍ക്ക് 20 ശതമാനം തൊഴില്‍ സംവരണം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2023, 01:52 am IST
in Main Article

രാജ്യത്തിനായി ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച ശേഷം തൊഴിലില്‍ നിന്ന് വിരമിച്ച് തിരികെ എത്തുന്ന സൈനികര്‍ക്ക് മതിയ സംരക്ഷണമോ പുനരധിവാസമോ കേരളസര്‍ക്കാര്‍ നല്‍കുന്നില്ല. മടങ്ങിയെത്തുന്നവര്‍ക്ക് മതിയായ തൊഴില്‍ സംരക്ഷണം ഉറപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ നിരവധി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കേരളം പൂര്‍വ്വ സൈനികരോട് അവഗണനയാണു തുടരുന്നത്. ഇക്കാര്യത്തില്‍ കേരളാ ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധക്ഷണിച്ച് അഖില ഭാരതിയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ 12-ാം സംസ്ഥാന സമ്മേളനം പാസ്സാക്കിയ പ്രമേയം.

തന്റെ ജീവിതത്തിന്റെ സ്‌കൂള്‍-കോളജ് പഠന കാലമായ 17 ഉം 18ഉം വയസ്സില്‍ രാജ്യസേവനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു സൈനികന്‍ 35 വയസ്സില്‍ നമ്മുടെ നാട്ടില്‍ മടങ്ങി എത്തും. കുടുംബ ചെലവുകളും രക്ഷകര്‍ത്താക്കളുടെ ജീവിത ആവശ്യങ്ങളും കുട്ടികളുടെ പഠനത്തിന്റെ ചെലവും മറ്റും നോക്കി നടത്തേണ്ട ബാദ്ധ്യത ഈ പ്രായത്തില്‍ ഏറെയാണ്. അതിനുള്ള ധനം സമ്പാദിക്കുന്നതിനൊപ്പം രാജ്യ പുരോഗതിയില്‍ പങ്കാളിയാകാനും ഒരു തൊഴില്‍ എന്നത് ഇവര്‍ക്ക് അനിവാര്യമാകുന്നു.

ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ മൊത്തം സര്‍ക്കാര്‍ ജോലിയുടെ 10 മുതല്‍ 15 ശതമാനം വരെ പൂര്‍വ്വ സൈനികര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പക്ഷേ, കേരളത്തില്‍ എന്‍സിസിയിലും സൈനിക ബോര്‍ഡിലും മാത്രമാണ് പൂര്‍ണ്ണമായും സംവരണം നല്‍കിയിരിക്കുന്നത്. ഇതില്‍രണ്ടിലും കൂടി വെറും 1500 ജീവനക്കാര്‍ മാത്രമാണുള്ളത്. അഗ്‌നിശമന സേന, പോലീസിലെ ഡ്രൈവര്‍ തസ്തിക, സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി സ്റ്റാഫ് എന്നിവിടങ്ങളില്‍ 10% സംവരണം എക്‌സ് സര്‍വ്വിസ് അംഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ഇവയെല്ലാം കൂടി ചേര്‍ന്നാലും കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ പൂര്‍വ്വ സൈനികര്‍ക്ക് നീക്കിവച്ചിരിക്കുന്നത് ആകെ തൊഴിലവസരങ്ങളുടെ 2% മാത്രമാണ്. അതുകൊണ്ടു തന്നെ വിവിധ മേഖലകളില്‍ വലിയ പരിചയ സമ്പത്തുള്ള പൂര്‍വ്വ സൈനികര്‍ സ്വകാര്യ ഏജന്‍സികളില്‍ സെക്ക്യൂരിറ്റി ജീവനക്കാരുടെ തൊഴില്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നു. അതിനാല്‍ പൂര്‍വ്വ സൈനികരുടെ പുനഃരധിവാസത്തിനായി താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു:

1. കേരള സര്‍ക്കാര്‍ പോലീസ് അടക്കമുള്ള യൂണിഫോം സര്‍വ്വീസുകളില്‍ ഇഎസ്എം കാറ്റഗറിക്ക് 20% ഒഴിവുകളെങ്കിലും നീക്കി വയ്‌ക്കുക. ഇതിലൂടെ ട്രയിനിങ്ങിന്റെ സമയവും ചിലവും ഗണ്യമായി കുറക്കാന്‍ കഴിയും.

2. എന്‍സിസി, സൈനികക്ഷേമം എന്നീ വകുപ്പുകളിലെ ആശ്രിത നിയമനം ഈ വകുപ്പുകളില്‍ തന്നെ നടത്തുന്നു. ഇതുമൂലം ഒഴിവുകള്‍ കുറയുന്നതിനൊപ്പം പ്രൊമോഷന്‍ സാധ്യതകളും കുറയുന്നു. അതുകൊണ്ട് ഇത്തരം ആശ്രിത നിയമനം മറ്റ് പൊതു വകുപ്പുകളില്‍ നല്‍കേണ്ടതാണ്.

3. സൈന്യത്തില്‍ നിലവില്‍ സംവരണം ഒന്നും തന്നെയില്ല എന്നതും അവരെ ജാതി മത പരിഗണയോടെ വേര്‍തിരിച്ചു കാണുന്നില്ല എന്നതും നിലനില്‍ക്കെ, പൂര്‍വ്വ സൈനികരെ എസ്‌സി/എസ്ടി എന്നൊക്കെ തരം തിരിച്ച് കേരള സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിക്കുന്നത് ഒഴിവാക്കേണ്ടതാണ്. അത്തരം ഒഴിവുകളില്‍ അപേക്ഷാര്‍ത്ഥികളെ ലഭിക്കാതെ വന്നാല്‍ ജനറല്‍ കാറ്റഗറിയിലെ എസ്‌സി/എസ്ടിക്കു നല്‍കുന്നതും ഒരു നല്ല കീഴ് വഴക്കമല്ല എന്നതിനാല്‍ അതിന് ആവശ്യമായ തിരുത്തല്‍ വരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

4. സര്‍ക്കാര്‍ വകുപ്പുകളിലും (ആരോഗ്യ വകുപ്പ് അടക്കം) പൊതുമേഖലാ സ്ഥാപനങ്ങളിലും സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകള്‍ എക്‌സ് സര്‍വ്വീസ് കാറ്റഗറിക്ക് മാത്രമായി നീക്കിവച്ച് പിഎസ്‌സി വഴി നിയമനം നടത്തുകയോ അല്ലാത്ത പക്ഷം ആഭ്യന്തര വകുപ്പിലെ ഹോംഗാര്‍ഡുകളെ നിയമിക്കുന്ന രീതിയാലോ നടപ്പിലാക്കിയാല്‍ ഇഎസ്എമ്മിന് ഏറെ ഗുണകരമാകും.

5. സെക്രട്ടേറിയറ്റില്‍ സെക്യൂരിറ്റി ജീവനക്കാരായി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ നിയമിക്കാനുള്ള ആലോചന നടപ്പിലാക്കിയാല്‍ പിഎസ്‌സി വഴി സ്ഥിരമായും ‘കെക്‌സ്‌കോണ്‍’ വഴി താല്‍ക്കാലികമായും എക്‌സ് സര്‍വീസ് വിഭാഗത്തിന് ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമാകാന്‍ ഇടവരും. സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി നിയമനങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കരുത്.

6. ജില്ലാ സൈനിക ഓഫീസര്‍മാരുടെ നിയമനത്തില്‍ 50% പ്രൊമോഷന്‍ വഴി മാത്രം നല്‍കാനായി നീക്കിവയ്‌ക്കുക.

7. കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന വിമുക്ത ഭടന്മാരുടെ ശരാശരി പ്രായം 45ന് മുകളിലാണ്, ആയതിനാല്‍ അവരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി നിശ്ചയിച്ച് നിയമനിര്‍മ്മാണം നടത്തണം.

8. സൈനിക ബോര്‍ഡ് 2011ല്‍ സംഘടിപ്പിച്ചതാണ്. ദേശീയ അംഗീകാരമുള്ള സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സൈനിക ബോര്‍ഡ് എത്രയും പെട്ടന്ന് പുനഃസംഘടിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.

9. ‘കെക്‌സ്‌കോണ്‍’ പുനഃസംഘടിപ്പിക്കുക, അവിടെയും ദേശീയ അംഗീകാരമുള്ള വിമുക്തഭട സംഘടനകളുടെ പ്രതിനിധികള ഉള്‍പ്പെടുത്തുക.

10. അഖില ഭാരതീയ പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ഒരു രജിസ്റ്റര്‍ഡ് സംഘടനയാണ്. ആയതിനാല്‍ സൈനിക ക്ഷേമ ഓഫീസ് മുഖാന്തിരം നടത്തുന്ന എല്ലാ ആലോചനാ യോഗങ്ങളിലും മറ്റ് മീറ്റിംഗുകളിലും സംഘടനയുടെ പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ വേണ്ട നിര്‍ദ്ദേശം സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടാവണം.

Tags: ex-servicemenEx-Servicemen Seva Parishaduniform departmentsjob reservation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖില ഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് ദേശീയ ജനറല്‍ ബോഡിയോഗം ആര്‍എസ്എസ് അഖില ഭാരതീയ
സഹസമ്പര്‍ക്ക പ്രമുഖ് പ്രദീപ് ജോഷി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇസിഎച്ച്എസ്, കാന്റീന്‍ സൗകര്യങ്ങളിലെ ന്യൂനതകള്‍ പരിഹരിക്കണം: പൂര്‍വ സൈനിക സേവാപരിഷത്ത്

Kerala

പൂര്‍വസൈനിക സേവാപരിഷത്ത് അഖിലേന്ത്യാ ജനറല്‍ ബോഡി 29 മുതല്‍; കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് സമ്മേളനത്തെ അഭിസംബോധന ചെയ്യും

India

അഗ്നിവീറുകള്‍ക്ക് തൊഴില്‍ സംവരണവുമായി ബ്രഹ്മോസ് എയ്‌റോസ്‌പേസ്

India

സ്വകാര്യ മേഖലയില്‍ കന്നഡിഗർക്ക് 50 മുതൽ 75 ശതമാനം വരെ ജോലി സംവരണം; ബില്ലിന് മന്ത്രിസഭാ അംഗീകാരം

Education

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ വിമുക്തഭടന്മാരുടെ പെണ്‍മക്കള്‍ക്ക് അവസരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.