തിരുവനന്തപുരം: കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറലായി ജെ.ടി. വെങ്കിടേശ്വരലു ചുമതലയേറ്റു. ഹയര്‍ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ പദവിയിലേക്കുള്ള പ്രവേശനം.
1994 ബാച്ചിലെ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ഓഫീസറായ ജെ.ടി. വെങ്കിടേശ്വരലു തെലങ്കാനയിലെ ദ്രാചലം സ്വദേശിയാണ്. എച്ച്എജിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള ചെന്നൈ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡില്‍ ചീഫ് വിജിലന്‍സ് ഓഫീസറായി ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: