ജയ്പൂര്‍: പൊതുജനങ്ങളുമായി ആശയവിനിമയത്തിന് രാജസ്ഥാന് മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ ജയ്പൂരിലെ സ്വന്തം വീട്ടില്‍ ചേരുന്ന ജനസഭ ശ്രദ്ധേയമാകുന്നു.
ജന്‍സുന്‍വായ് എന്ന പേരിലാണ് പരിപാടി. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ അടുത്ത ദിവസം മുതല്‍ ഏതാണ്ടെല്ലാ ദിവസവും അദ്ദേഹം ജനങ്ങളോട് നേരിട്ട് സംസാരിക്കാന്‍ ഒരു നിശ്ചിത സമയം മാറ്റിവയ്ക്കുന്നു. അവര്‍ക്ക് പറയാനുള്ളത് പൂര്‍ണമായും കേള്‍ക്കുന്നു.
പരാതികളും ആവശ്യങ്ങളുമായി എത്തുന്നവരില്‍ അത് എഴുതി വാങ്ങി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി വേണ്ടത് ചെയ്യാന്‍ ഏര്‍പ്പാടുണ്ടാക്കുന്നു. ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നു. ഒപ്പം നില്‍ക്കണം, മറ്റുള്ളവരെയും സഹായിക്കണം എന്ന് മുഖ്യമന്ത്രി നേരിട്ട് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ജന്‍ സുന്‍വായ് പരിപാടിയിലെ ഇതുവരെയുള്ള അനുഭവം കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നല്കിയ വ്യാജവാഗ്ദാനങ്ങളില്‍ ജനങ്ങള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരുന്നുവെന്നതാണെന്ന് ഭജന്‍ലാല്‍ ശര്‍മ്മ പറഞ്ഞു. ടോങ്ക് ജില്ലയില്‍ ലംബാഹരിസിങ് ഗ്രാമത്തില്‍ വികസിത് ഭാരത് സങ്കല്പ് യാത്രയില്‍ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ജനങ്ങളുടെ പരാതിയെക്കുറിച്ച് മനസ് തുറന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറയാറുള്ളത് പോലെ, 70 വര്‍ഷം ഈ രാജ്യം ഭരിച്ചവര്‍ ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്കി. ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു, എന്നാല്‍ പാവപ്പെട്ടവരിലേക്ക് ആരും എത്തിയില്ല, അവര്‍ക്ക് ഒന്നും ലഭിച്ചതുമില്ല, ശര്‍മ്മ പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ യുവാക്കളെയും കര്‍ഷകരെയും സ്ത്രീകളെയും തൊഴിലാളികളെയും വഞ്ചിച്ചതിന്റെ സാക്ഷ്യപത്രമാണ് ലഭിക്കുന്ന പരാതികളത്രയും, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: