വാഷിങ്ടണ്‍: പാകിസ്ഥാന്റെ സാമ്പത്തിക നയങ്ങള്‍ പരാജയമാണെന്ന് ലോകബാങ്ക് വിലയിരുത്തല്‍.
പാകിസ്ഥാന്റെ സാമ്പത്തിക വികസനം ഉയര്‍ന്ന വിഭാഗം ആളുകളില്‍ ഒതുങ്ങിയിരിക്കുന്നു. സാധാരണക്കാര്‍ക്ക് ഒന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇതരരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്ഥാന് വളരെ പിന്നിലാണെന്ന് ലോക ബാങ്ക് പാകിസ്ഥാന് കണ്ട്രി ഡയറക്ടര്‍ നാജി ബെന്‍ഹാസിന്‍ പറഞ്ഞു.
പാകിസ്ഥാന്റെ സാമ്പത്തിക മാതൃക നിഷ്ഫലമാണ്. പട്ടിണി വ്യാപകമാണ്. മുന്‍കാലങ്ങളില്‍ പട്ടിണിയില്‍ ഗണ്യമായ കുറവുണ്ടായെന്ന കണക്കിന് മേലാണ് പാകിസ്ഥാന് സാമ്പത്തിക നയം രൂപീകരിച്ചത്. ഇത് തെറ്റാണെന്ന് വസ്തുതകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക നയം മാറ്റണമെന്ന ചിന്ത രാജ്യത്ത് വളരുകയാണെന്നും സാമ്പത്തിക വികസനം സുസ്ഥിരമല്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക, ഊര്‍ജ്ജ മേഖലകള്‍ തകര്‍ച്ചയിലാണ്. സാമ്പത്തിക സ്ഥിരത, മെച്ചപ്പെട്ട വിതരണം, സ്വകാര്യമേഖല എന്നിവയില്‍ ഊന്നല്‍ നല്‍കണമെന്നും ചെലവേറിയ വൈദ്യുതിക്ക് പകരം ബദല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ലോകബാങ്ക് കണ്ട്രി ഡയറക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: