ന്യൂദല്‍ഹി: എംഫില്‍ ഡിഗ്രിക്ക് അംഗീകാരമില്ലെന്നും വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്നും യുജിസി. എംഎഫില്‍ പ്രവേശനത്തിന് ചില സര്‍വകലാശാലകള്‍ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് യുജിസിയുടെ മുന്നറിയിപ്പ്. എംഫില്‍ കോഴ്സ് യുജിസി നേരത്തെ റദ്ദാക്കിയിരുന്നു.
എന്നാല്‍ ഇത് അംഗീകരിക്കാതെ മിക്ക സര്‍വകലാശാലകളും എംഫില്‍ കോഴ്സുകളില്‍ അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുജിസി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. എംഫില്‍ പ്രോഗ്രാമുകള്‍ ഇനി നടത്തേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി നിര്‍ദേശം കൈമാറി.
എന്നാല്‍ മിക്ക സര്‍വകലാശാലകളും അഡ്മിഷന് ക്ഷണിച്ച് നോട്ടിഫിക്കേഷന്‍ നല്‍കിയതോടെയാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള എംഫില്‍ പ്രോഗ്രാം പ്രവേശനം നിര്‍ത്തുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് യുജിസി സര്‍വകലാശാലകളോട് നിര്‍ദേശിച്ചു. യുജിസിയുടെ റെഗുലേഷന് 2022 നവംബര്‍ ഏഴിലെ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: