കോഴിക്കോട്: കൂടരഞ്ഞി പൂവാറൻതോട് മേടപ്പാറ ഭാഗത്ത് പുലിയിറങ്ങിയെന്ന് നാട്ടുകാർ. ഇന്നലെ രാത്രി 8.45-ഓടെയായിരുന്നു സംഭവം.കാറിൽ സഞ്ചരിച്ചവരാണ് പുലിയെ കണ്ടത്. വാഹനത്തിന്റെ ഡാഷ് ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്.
റോഡ് മുറിച്ചു കടക്കുനന്ന പുലിയുടെ ദൃശ്യാണ് ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. സംഭവത്തിൽ പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനനായി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ ഇതുവരെ കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: