Categories: Kerala

ചുമച്ച് കളിയാക്കിയെന്നാരോപിച്ച് വീട്ടമ്മയ്‌ക്കും കുടുംബത്തിനും നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

Published by

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ചുമച്ച് കളിയാക്കിയെന്നാരോപിച്ച് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി എംഎസ് സുബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

വീട്ടമ്മയുടെ മുറ്റത്ത് അതിക്രമിച്ചു കയറി ഇവരുടെ അമ്മയെ ചീത്ത വിളിക്കുകയും വീട്ടമ്മയെ ആക്രമിക്കുകയും അപമാനിക്കുകയും ശ്രമിച്ച സംഭവത്തിലാണ് നടപടി. ആക്രമണം തടയാൻ ചെന്ന ഇവരുടെ അച്ഛനെയും പ്രതി ഉപദ്രവിച്ചു. വീട്ടമ്മയുടെ വീട്ടിലിരുന്ന് ചുമച്ചത് യുവാവിനെ കളിയാക്കിയാണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by