ശിവഗിരി: തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് ഗുരുപൂജാ പ്രസാദം നല്‍കുന്നതിനുള്ള അന്നദാന പന്തലിന്റെ പണികള്‍ അവസാനഘട്ടത്തിലായി. ആഴ്ചകളായി ഒട്ടേറെ ജോലിക്കാര്‍ വിശ്രമ രഹിതമായി പന്തല്‍ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ നിന്നും ഭക്ഷണം സ്വീകരിക്കുക എന്നത് ഓരോ ഭക്തന്‍റേയും വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്.
തീര്‍ത്ഥാടന കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശിവഗിരിയില്‍ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കായി തയ്യാറാക്കുന്ന ഗുരുപൂജാ പ്രസാദം അന്നദാനത്തിനുള്ള കാര്‍ഷിക വിളകളും പലവ്യജ്ഞനങ്ങളും വിവിധ ജില്ലകളില്‍ നിന്നും ഭക്തര്‍ എത്തിച്ചു തുടങ്ങി.
ഗുരുധര്‍മ്മ പ്രചരണസഭ കോട്ടയം ജില്ലാക്കമ്മിറ്റി നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും ആലപ്പുഴ ജില്ലാക്കമ്മിറ്റി വിശ്വഗാജി മഠത്തില്‍ നിന്നുമാണ് ഉല്‍പ്പന്നങ്ങളുമായി തിരിച്ചത്. ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശിവഗിരി മഠം പി.ആര്‍.ഒ., ഇ.എം. സോമനാഥന്‍, ഗുരുധര്‍മ്മ പ്രചരണസഭാ വൈസ്പ്രസിഡന്‍റ് അനില്‍ തടാലില്‍, രജിസ്ട്രാര്‍ അഡ്വ. എം. മധു ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: