നടന് പിഷാരടിയുടെ പിണറായിയെ വിമര്‍ശിക്കുന്ന പ്രസംഗം വൈറലായി. പിഷാരടി വേദിയില്‍ എത്തുമ്പോള്‍ കിട്ടിയ കയ്യടിയെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു പിഷാരടി പ്രസംഗം തുടങ്ങിയത്. “ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെ വന്നെത്തിയവരാണ് നിങ്ങള്‍. അല്ലാതെ വാട്സാപ് ഗ്രൂപ്പില്‍ പേടിപ്പിച്ച് കൊണ്ടവുന്ന ആള്‍ക്കാരല്ല നിങ്ങളെന്ന് എനിക്ക് ഉത്തമബോധ്യമാണ്. കോണ്‍ഗ്രസിന് അണികളുണ്ട്. കോണ്‍ഗ്രസിന് അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് അടിമകളില്ല.”- പിഷാരടി പറഞ്ഞു.
“ഞാന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഒരു വിമാനം താണ് പറക്കുന്നു. കാണികള്‍ പലരും പൊട്ടിപ്പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അവസാനം നോക്കിയപ്പോള്‍ ആ വിമാനത്തില്‍ ഇന്‍ഡിഗോ എന്ന് എഴുതിവെച്ചിട്ടുണ്ട്.” – പിഷാരടി പറഞ്ഞു.
പണ്ട് കംപ്യൂട്ടറിനെതിരെ ഇവര്‍ നടത്തിയ സമരം വിജയിക്കാത്തതുകൊണ്ട് ഇപ്പോള്‍ ഇവിടെ ഒരു സൈബര്‍ എന്ന സ്പേസ് നിലവിലുണ്ട്. ആ സമരമെങ്ങാനും വിജയിച്ചിരുന്നെങ്കില്‍ സൈബറുമില്ല, സൈബര്‍ സ്പേസുമില്ല എന്ന അവസ്ഥ വന്നേനെ.- പിഷാരടി പറഞ്ഞു.
“പക്ഷെ കാലം കടന്നുപോയി. കംപ്യൂട്ടറുകള്‍ വന്നു. ഇന്റര്നെറ്റുകള് വന്നു. കാലം കാലം മാറിവന്നു. എങ്കിലും ഇപ്പോഴും ഇവര്‍ക്ക് കംപ്യൂട്ടറിനോട് ഒരു അരിശമാണ്. അതാണ് നിയമസഭയില്‍ കംപ്യൂട്ടറുകള്‍ കണ്ടാല്‍ ഇവര്‍ പറിച്ചെടുത്ത് എറിഞ്ഞുടയ്ക്കുന്നത്”. – പിഷാരടി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: