Categories: World

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ഹിന്ദു സ്ത്രീയും ; ചരിത്രമായി മാറി സവീറ പര്‍കാശ്

പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു സ്ത്രീ മത്സരിക്കുന്നു. ഖൈബര്‍ പക്തൂണ്‍ക പ്രവിശ്യയിലെ ബുനേര്‍ ജില്ലയിലാണ് സവീറ പര്‍കാശ് എന്ന ഹിന്ദു സ്ത്രീ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

Published by

ഇസ്ലാമബാദ് : പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു സ്ത്രീ മത്സരിക്കുന്നു. ഖൈബര്‍ പക്തൂണ്‍ക പ്രവിശ്യയിലെ ബുനേര്‍ ജില്ലയിലാണ് സവീറ പര്‍കാശ് എന്ന ഹിന്ദു സ്ത്രീ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
ബേനസീര്‍ ഭൂട്ടോയുടെ മകനായ ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപിയുടെ ടിക്കറ്റിലാണ് സവീറ പര്‍കാശ് മത്സരിക്കുന്നത്. 2024 ഫിബ്രവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 23നാണ് സവീറ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

ബുനേറയില്‍ പിപിപിയുടെ വനിതാ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ സവീറ പര‍്കാശ്. സവീറയുടെ അച്ഛന്‍ ഓം പ്രകാശ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പിപിപിയുടെ പ്രവര‍്ത്തകനാണ്.

അബോട്ടാബാദ് മെഡിക്കല്‍ കോളെജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്ന സവീറ പര്‍കാശ്.താലിബാന്റെ ശക്തികേന്ദ്രമാണ് അബോട്ടാബാദ്. ഇവിടെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരാണെന്നും അവരുടെ മോചനമാണ് ലക്ഷ്യമെന്നും സവീറ പര്‍കാശ് പറയുന്നു.

പരമ്പരാഗത പുരുഷാധിപത്യത്തെ വെല്ലുവിളിച്ചാണ് സവീറ സ്ഥാനാര‍്ത്ഥിയായി എത്തിയതെന്ന് അവിടുത്തെ സമൂഹമാധ്യമത്തിലെ ഇന്‍ഫ്ലുവന്‍സറായ ഇമ്രാന്‍ നൗഷാദ് ഖാന്‍ പറയുന്നത്. പാകിസ്ഥാനില്‍ സംഭവിക്കുന്ന ചില മാറ്റങ്ങളും അലയൊലിയാണ് സവീറ പര്‍കാശിന്റെ സ്ഥാനാര്‍ത്ഥ്വത്തിലൂടെ കാണുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക