ലഖ്നൗ: അയോധ്യക്ഷേത്രം നില്ക്കുന്ന 70 ഏക്കര്‍ ഭൂമിയില്‍ 70 ശതമാനം ഹരിതാഭമായിരിക്കുമെന്ന് അയോധ്യ രാമക്ഷേത്ര ട്രസ്റ്റ്. നൂറുവര്‍ഷത്തിലധികം പ്രായമുള്ള മരങ്ങള്‍ ഇവിടെ തലയുയര്‍ത്തി നില്ക്കും. പ്രകൃതിയ്ക്ക് ഇണങ്ങും വിധമാണ് രാമക്ഷേത്രം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു.
അയോധ്യരാമക്ഷേത്രത്തിന്റെ ഭൂദൃശ്യം (ലാന്‍ഡ് സ്കേപ് ) ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി വിവരിക്കുന്നു:
#WATCH | General Secretary of Shri Ram Janmabhoomi Teerth Kshetra, Champat Rai describes the map of Shri Ram Janmabhoomi temple.
He says "Locker facilities for 25,000 pilgrims have been made at Pilgrimage Facility Centre (PFC). A small hospital will also be built near the PFC. A… pic.twitter.com/APJ5211AiG
— ANI (@ANI) December 27, 2023
അയോധ്യ ക്ഷേത്രത്തിന്റെ വിശദമായ ഭൂപടം പുറത്തുവിട്ട് സംസാരിക്കുകയായിരുന്നു ചമ്പത് റായി. ആത്മനിര്‍ഭരത തത്വം ക്ഷേത്രസമുച്ചയം ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള സൗകര്യം, ജലശുദ്ധീകരണ പ്ലാന്റ്, തീപ്പിടിത്തം തടയാനുള്ള സംവിധാനം, 24 മണിക്കൂറും ഇടതടവില്ലാത്ത വൈദ്യുതി എന്നിവ ഉണ്ടാകും. അയോധ്യ മുനിസിപ്പാലിറ്റിക്ക് രാമക്ഷേത്രം ഒരു ഭാരമാവില്ലെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി പറഞ്ഞു.
കിഴക്ക് നിന്നാണ് ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക. തെക്ക് ഭാഗത്ത് നിന്നാണ് പുറത്തേക്ക് പോകാനുള്ള കവാടം. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടാകും. 44 ഗേറ്റുകളും 392 തൂണുകളും ഉണ്ടാകും.
പ്രധാനക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ കിഴക്ക് നിന്നും 32 പടിക്കെട്ടുകള്‍ കയറണം. വാര് ധക്യമെത്തിയവര്ക്കും അംഗപരിമിതര്‍ക്കും കയറാന്‍ പ്രത്യേകം റാമ്പുകളും ലിഫ്റ്റും ഉണ്ട്. 14 അടി വീതിയുള്ള പെര്‍കോട്ട ഉണ്ടായിരിക്കും. വടക്കേയിന്ത്യയില്‍ അധികം കാണാത്ത ഒന്നാണ് പെര്‍കോട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: