കോഴിക്കോട്: ഇത് സിനിമയില്‍ കാണുന്ന ജീവിതമല്ല. പച്ചയായ ജീവിതത്തില്‍ ഇനിയും കരുതലും സ്നേഹവും അറ്റുപോയിട്ടില്ലെന്ന് കാണിച്ചുതരുന്ന പ്രതീക്ഷയാണ്. അതാണ് കോഴിക്കോട് ഏലത്തൂര്‍ സ്വദേശികളായ ധനോജും ഭാര്യ നൈജയും ലോകത്തിന് കാണിച്ചുകൊടുക്കുന്നത്.
23 വര്‍ഷം മുന്‍പ് 2000ല്‍ ആണ് നൈജയ്ക്ക് സാധാരണ ജീവിതം നഷ്ടപ്പെടുന്നത്. അതും ഒരു വാഹനാപകടത്തില്‍. “സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള ഞങ്ങളുടെ അവകാശം കവര്‍ന്നെടുക്കപ്പെടുന്നത് 2000ല്‍ ആണ്. ഞങ്ങള്‍ മൂന്ന് പേരും തെറിച്ചുവീണു. ഭാര്യ പിന്നെ അവിടെ നിന്നും എണ്ണീറ്റില്ല. കഴുത്തിന്റെ കശേരുക്കള് തകര്‍ന്നു. സ്പൈനല്‍ കോഡ് ചതഞ്ഞുപോയി. കഴുത്തിന് താഴെ ചലനമില്ലാതെ നൈജ ഇപ്പോഴും ജീവിക്കുന്നു” – ദുരനുഭവങ്ങള്‍ ധനോജ് വിശദീകരിക്കുന്നു. ബസ് നേരെ പിന്നില്‍ വന്നിടിക്കുകയായിരുന്നു.
“ഹസ്ബന്റിന്റെ പിന്തുണയിലൂടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. ഇങ്ങിനെ ഒരു ഭര്‍ത്താവില്ലായിരുന്നെങ്കില്‍ എനിക്കിങ്ങിനെ ജീവിക്കാന്‍ കഴിയില്ലായിരുന്നു.”- നൈജ പറയുന്നു.
നഴ്സിംഗ് കെയറും മുഴുവന്‍ സമയ സഹായവും നൈജയ്ക്ക് ആവശ്യമാണ്. വീല്‍ ചെയറില്‍ ഇടയ്ക്ക് ഇരുത്തി ധനോഷ് നൈജയെ പുറം ലോകം കാണിക്കും. പിന്നെ താങ്ങിയെടുത്ത് കിടക്കയില്‍ കിടത്തും. ഭക്ഷണം നല്‍കും. മറ്റ് പരിചരണങ്ങള്‍ വേറെയും.
ഇത്തരം രോഗികള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാനുള്ള ഉത്തരവാദിത്വബോധം കുടുംബങ്ങളല്‍ വളര്‍ത്തുക പ്രധാനമാണെന്നും ധനോജ് പറയുന്നു. ഇങ്ങിനെയും ഇത്രയും വര്‍ഷം ജീവിക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നത് ഒരു പോസിറ്റീവ് എനര്‍ജി നല്കുമെങ്കില് ചാരിതാര്‍ത്ഥ്യമുണ്ടെന്ന് നൈജ പറയുന്നു. ോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: