തിരുവനന്തപുരം: തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സും മെട്രോ മാര്‍ട്ടും സംയുക്തമായി എക്സിക്യൂട്ടീവ് നോളെജ് ലൈന്‍സ്, അഭിജിത്ത് ഫൗണ്ടേഷന്, സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിഐഎസ്എസ്എ), ഫെഡറേഷന് ഓഫ് ഇന്റീജിനിയസ് എപികള്ച്ചറിസ്റ്റ് (എഫ്ഐഎ), സിട്രിന് ഹോസ്പിറ്റാലിറ്റീസ്, എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ കര്‍ഷകദിനാഘോഷം തിരുവനന്തപുരം ജവഹര്‍ നഗര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ഹാളില്‍ നടന്നു.
ദേശീയ കര്‍ഷകദിനാഘോഷത്തിന്റെ ഉദ്ഘാടനം പദ്മശ്രീ അവാര്‍ഡ് ജേതാവ് ഡോ.ശോശാമ്മ ഐപ്പ് നിര്‍വ്വഹിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ കണ്ടെത്തലുകളും നേട്ടങ്ങളും കാര്‍ഷിക രംഗത്തിന്റെ മുന്നേറ്റത്തിനായി ഉപയോഗിക്കുന്നതായി കാണുന്നില്ല എന്നും അത് കര്‍ഷകരോട് കാണിക്കുന്ന വഞ്ചന ആണെന്നും ഡോക്ടര്‍ ശോശാമ്മ ഐപ്പ് പറഞ്ഞു. കേരളത്തിലെ യുവ തലമുറ കൃഷി രംഗത്തേക്ക് കടന്നു വരണമെന്നും കാര്‍ഷിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും അര്‍ഹമായ സ്ഥാനം നല്കാന് സമൂഹത്തിനു ബാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. ദേശീയ കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ മുഖ്യ പ്രഭാഷണം നടത്തി. വനനശീകരണം, വനഭൂമി കൈയ്യേറ്റം തുടങ്ങിയവയെ ചെറുക്കണമെന്ന് പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.
കാടിനുള്ളില്‍ പല ഔഷധ സസ്യങ്ങളും അന്യം നിന്നു പോയിരിക്കുന്നു. ഓരോ വീട്ടിലും വൈദ്യവും ആയുര്‍വേദവും നമ്മുടെ പ്രഥമ ചികിത്സ ആശ്രയ കേന്ദ്രങ്ങളാവണം. പ്രകൃതിയോട് ചേര്‍ന്ന് നില്ക്കുന്ന ആരോഗ്യ ജീവിത രീതികള്‍ പ്രചരിപ്പിക്കണമെന്നും അവര്‍ പറഞ്ഞു. ദേശീയ കര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടുകാല്‍ കൃഷ്ണകുമാര്‍ കര്‍ഷകദിന സന്ദേശം നല്കി. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ദേശീയ കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ പത്തു മുതല്‍ നടന്ന കാര്‍ഷിക ഉലപ്ന്ന പ്രചരണ മേളയില്‍ നിരവധി സ്ഥാപനങ്ങള്‍ അവരുടെ ഉല്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തി. കാര്‍ഷിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച കര്‍ഷകരെയും, കാര്‍ഷിക മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്കിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കിസാന്‍ ദിനാഘോഷ വേദിയില്‍ ആദരിച്ചു.
ഉച്ചയ്ക്ക് രണ്ട് മുതല്‍ വെള്ളായണി കാര്‍ഷിക കോളെജിന്റെ ആഭിമുഖ്യത്തില്‍ ‘ചെറുധാന്യങ്ങളും ആഹാരക്രമവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സ്മിത.കെ.പി.(അസിസ്റ്റന്റ് പ്രൊഫസര്‍, കാര്‍ഷിക കോളെജ്, വെള്ളായണി) സെമിനാര്‍ അവതരിപ്പിച്ചു. ‘ആരോഗ്യത്തിനും അതിജീവനത്തിനും തേന്‍ ശീലമാക്കൂ’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സ്റ്റീഫന്‍ ദേവനേശന്‍, (സ്റ്റേറ്റ് എപ്പികള്‍ച്ചര്‍ മിഷന്, കേരളം) പ്രഭാഷണം നടത്തി. ‘കാര്‍ഷിക രംഗത്തെ വെല്ലുവിളികളും സാധ്യതയും’ എന്ന വിഷയത്തെ ആസ്പദമാക്കി വി.സോമശേഖരന്‍ നായര്‍, (റിട്ടയേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്) പ്രഭാഷണം നടത്തി.
ദേശീയ പുരസ്കാര ജേതാവ് പരപ്പി അമ്മ, എക്സിക്യൂട്ടീവ് നോളെജ് ലൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍, സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ ജനറല്‍ സെക്രട്ടറി ഡോ.സി.സുരേഷ് കുമാര്‍, സ്റ്റേറ്റ് എപ്പികള്‍ച്ചര്‍ മിഷന് ഡോ.സ്റ്റീഫന്‍ ദേവനേശന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍നായര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സെക്രട്ടറി എബ്രഹാം തോമസ്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: