ന്യൂദല്‍ഹി: അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച ജമ്മു കശ്മീരിലെ രജൗരി മേഖല പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് സന്ദര്‍ശിക്കും. അദ്ദേഹം എക്സിലൂടെയാണ് ഈ വിവരം അറിയിച്ചത്.
പാക് ഭീകരര്‍ക്ക് ചൈനീസ് ആയുധങ്ങള്‍ ലഭിക്കുന്നുവെന്നും പ്രദേശത്ത് ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനം. രജൗരിയില്‍ നുഴഞ്ഞുകയറിയ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: