നവകേരളസഭയും സഞ്ചാരവും കഴിഞ്ഞു. അതിനുശേഷമാണ് രണ്ടുമന്ത്രിമാര്‍ രാജിവച്ചത്. പകരം രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. വകുപ്പുകള്‍ ഏതൊക്കെ എങ്ങനെയൊക്കെ എന്നറിയാനിരിക്കുന്നതേയുള്ളൂ. കെ.ബി. ഗണേശ്കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാകും മന്ത്രിമാരാവുക. ഇരുവരും ആദ്യമായി സത്യപ്രതിജ്ഞ ചെയ്യുന്നവരല്ല. അതിനുമുന്നേ പ്രതിപക്ഷ ശ്കുമാറിനെ ഒരിക്കലും മന്ത്രിയാക്കരുതെന്നാണ് വി.ഡി. സതീശന്റെ ആവശ്യം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വല്ലാതെ ദ്രോഹിച്ചുവെന്നും അതിന്റെ പേരില്‍ കേസ് നേരിടുന്ന ആളാണ് ഗണേശെന്നുമാണ് സതീശന്റെ പരാതി. മുഖ്യമന്ത്രി തന്നെ ബെടക്കാ. അതിലൊരു ബെടക്ക് കൂടിയാലെന്താ സതീശാ.
136 വര്‍ഷത്തെ പാരമ്പര്യം പറയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അറുപത് വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടി. നെഹ്രുവും മകള്‍ ഇന്ദിരയും ചേര്‍ന്ന് 40 വര്‍ഷം. രാജീവ് വേറെയും. നെഹ്രു കുടുംബത്തിലെ ഇളമുറക്കാരന്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിച്ചത്. എല്ലാം പാഴായി. എംപി യാകാന്‍ യുപി വിട്ട് വയനാടെത്തേണ്ടിവന്നു. പ്രധാനമന്ത്രിയാകാന്‍ മത്സരിച്ച ആള്‍ പ്രതിപക്ഷ നേതാവ് പോലുമായില്ല. അതില്‍പ്പരം നാണക്കേടും മാനക്കേടും വേറെ എന്തുണ്ട് ?
ആ നാണക്കേടും തലയിലേറ്റിയാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ നില്‍പ്പ്. ഉത്തര്‍പ്രദേശിലെ അമേഠി 48 വര്‍ഷമായി നെഹ്രു കുടുംബത്തിന് സ്വന്തമാണ്. പത്രികയും കൊടുത്ത് മുങ്ങിയാലും അന്നാട്ടുകാര്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കും. പക്ഷേ നരേന്ദ്രമോദിയുടെ ഭരണത്തിന്‍കീഴില്‍ സൗജന്യമായി വിജയം നേടാന്‍ കോണ്‍ഗ്രസിനാവില്ല. രാഹുലിനും പറ്റില്ല. അവിടെ തോല്‍വി ഉറപ്പായപ്പോഴാണ് വയനാട്ടിലേക്ക് പലായനം ചെയ്തത്. അവിടെ കോണ്‍ഗ്രസിന്റെ മാത്രം ചെലവില്‍ ജയിച്ചു കേറാനാവില്ല. മുസ്ലിം ലീഗിന്റെ ഏണിയില്‍ കയറി പൊക്കം കാണിക്കാനും പൊങ്ങച്ചം വിളമ്പാനും സാധിക്കുമെന്ന് ബോധ്യപ്പെട്ടു.
മുസ്ലിം ലീഗാകട്ടെ ചത്തകുതിരയെന്ന് ആക്ഷേപിച്ച നെഹ്രുവിന്റെ കൊച്ചുമകനെ ജയിപ്പിച്ച് പകരം വീട്ടാനും നിശ്ചയിച്ചു. മുസ്ലിം ലീഗിന്റെയും വര്‍ഗ്ഗീയ രാഷ്‌ട്രീയക്കാരുടെയും ബലത്തിലാണ് രാഹുല്‍ ഉള്‍പ്പെടെ യുഡിഎഫ് 20ല്‍ 19 സീറ്റും നേടിയത്. കോണ്‍ഗ്രസിന് രണ്ടക്ക സീറ്റില്‍ ജയിക്കാനായത് കേരളത്തില്‍ മാത്രമാണ്. മറ്റൊരിടത്തും 10 സീറ്റ് തികച്ച് നേടാന്‍ കഴിഞ്ഞിട്ടില്ല.
കേരളത്തിന്റെ വിജയം സെക്യൂലര്‍ രാഷ്‌ട്രീയത്തിന്റെ വിജയമാണെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. അതിനെ മിതമായ ഭാഷയില്‍ വിശേഷിപ്പിച്ചാല്‍ ഉളുപ്പില്ലായ്മ എന്നേ പറയാന്‍ സാധിക്കൂ. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷം സെക്യുലര്‍ രാഷ്‌ട്രീയത്തിന്റെ വിജയമാണത്രെ. രാജ്യത്തെ വിഭജിച്ച വര്‍ഗ്ഗീയ കക്ഷിയാണ് മുസ്ലിം ലീഗ്. ലീഗിന്റെ ആവശ്യം അംഗീകരിച്ച് രാഷ്‌ട്രത്തെ വെട്ടിമുറിക്കുന്നതിന് ഒത്താശ ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മതം ഒന്നാമത്. ബാക്കിയെല്ലാം പിന്നീടെന്നാണ് ലീഗിന്റെ സിദ്ധാന്തം. അതാണ് അവര്‍ സെക്യൂലര്‍. എല്ലാവരോടും തുല്യനീതി. ആരോടുമില്ല പ്രീണനം എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്ന ബിജെപി വര്‍ഗീയം. ഇത് കോണ്‍ഗ്രസുമാത്രമല്ല, മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും അടിക്കടി പാടി നടക്കുന്നു.
നരേന്ദ്രമോദി അധികാരമേറ്റതുമുതല്‍ ഇതാ മോദി വരുന്നേ ന്യൂനപക്ഷങ്ങള്‍ സൂക്ഷിച്ചോ എന്ന പ്രചരണം നടത്തിയതില്‍ മുന്നില്‍ സിപിഎം ആയിരുന്നു. മോദിപ്പേടി ന്യൂനപക്ഷങ്ങളില്‍ സൃഷ്ടിച്ചതില്‍ മുഖ്യ പങ്ക് സിപിഎമ്മിനാണ്. അവരുടെ അധ്വാനത്തിന്റെ നോക്കുകൂലിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേടിയത്. മണ്ണുംചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയ അവസ്ഥ. രണ്ട് വര്‍ഷം മുമ്പ് വന്‍ ഭൂരിപക്ഷം നേടിയ ഇടതിന് ഇപ്പോള്‍ 140 മണ്ഡലങ്ങളില്‍ 16 ഇടത്തുമാത്രമാണ് മേല്‍ക്കൈ. 16 മന്ത്രിമാരുടെ മണ്ഡലത്തില്‍ വോട്ടു കുറഞ്ഞു. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും പിന്നിലായി. എന്നിട്ടും ബിജെപി എവിടെ എന്നാണവര്‍ ചോദിക്കുന്നത്. ബിജെപി ഇന്നലെ ഇവിടെ ഉണ്ട്. ഇന്നും നാളെയും ഉണ്ട്.
കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ പാര്‍ട്ടിയല്ല ബിജെപി. എങ്കിലും ബിജെപിയുടെ പ്രയാണം കമ്മ്യൂണിസ്റ്റുകാരെപ്പോലെ പിന്നോട്ടല്ല. ഒരു തെരഞ്ഞെടുപ്പില്‍ ജയമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും തകര്‍ന്നടിയുന്നതുമല്ല. തിരുവനന്തപുരം അടക്കം തകര്‍ന്നടിഞ്ഞു എന്നാണ് ചില ചാനല്‍ വിശാരദന്മാര്‍ ആവര്‍ത്തിച്ചത്. അഞ്ചുവര്‍ഷം മുമ്പ് 19 ലക്ഷം വോട്ടു ലഭിച്ച ബിജെപി അത് 31 ലക്ഷമായി ഉയര്‍ത്തിയാല്‍ തകര്‍ച്ചയാണോ? ഇടതിന്റെ വോട്ടില്‍ 5 ശതമാനം ഇടിഞ്ഞ വോട്ട് എങ്ങോട്ടുപോയി. യുഡിഎഫിന് വര്‍ധിച്ച 5% ആരുകൊടുത്തു. കോണ്‍ഗ്രസിന്റെ പച്ചത്തുരുത്ത് എത്രകാലം നിലനില്‍ക്കും വല്ല ഉറപ്പും നല്‍കാന്‍ കഴിയുമോ.
ഏതായാലും രാഹുല്‍ വയനാട് ഉപേക്ഷിക്കണമെന്നാണ് സിപിഐയുടെ ആവശ്യം. അവരുടെ സ്വാഭാവിക സുഹൃത്താണല്ലോ കോണ്‍ഗ്രസ്. രാഹുല്‍ കര്‍ണാടകയില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശവും സിപിഐയ്‌ക്കുണ്ട്. അവിടെയാകുമ്പോള്‍ രാഹുലിന് ബിജെപിയെ നേരിടാം. രാഹുലിന് പിന്തുണ നല്‍കാന്‍ സിപിഐയ്‌ക്ക് ആവുകയും ചെയ്യുമെന്നാണ് സിപിഐ നേതാവ് കെ. രാജന്റെ നിര്‍ദ്ദേശം. വയനാട് സിപിഐ സീറ്റാണല്ലോ.
സിപിഎമ്മിന്റെ നിലപാടെന്താണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. സീതാറാം യച്ചൂരിയും രാഹുലും ഒരുമിച്ചിരുന്നാണ് മുന്നണി ചര്‍ച്ചകള്‍ നടക്കുന്നത്. ഒടുവില്‍ കേരളത്തിലും സഖ്യമാക്കുമോ? ഇല്ലേ ഇല്ലെന്നാണ് സിപിഎം പറയുന്നത്. ഉണ്ടായാല്‍ നന്നായി എന്ന് വി.ഡി. സതീശന് ആഗ്രഹമുണ്ട്. പക്ഷേ അത് പരസ്യമായി പറയാന്‍ ധൈര്യം പോര. ഇന്‍ഡിഎ മുന്നണിയെ അധികാരത്തെലത്തിക്കേണ്ട രാഹുലിനെ പ്രധാനമന്ത്രിയാക്കണ്ടെ ? വേറെ വഴിയില്ലെന്ന് വന്നാല്‍ അതും ചെയ്യും അതിലപ്പുറവും ചെയ്യും. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നും ഉണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: