ഇസ്രയേല്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന് കമാന്‍ഡറെ വധിച്ച് ഇസ്രയേല്‍. സയ്യിദ് റാസി മൗസാവി എന്ന ഇറാനും സിറിയയും തമ്മിലുള്ള സൈനിക ഐക്യം നിയന്ത്രിക്കുന്ന സുപ്രധാന കമാന്‍ഡറെയാണ് വധിച്ചത്. ഇറാന് സൈനിക ശക്തിയായ ഐആര്‍ജിസിയ്ക്ക് ഉപദേശം നല്കുന്ന കമാന്‍ഡര്‍ കൂടിയാണ് മൗസാവി.
ഇത് ഇസ്രയേലിനെ വെല്ലുവളിക്കുന്ന ഇറാന് വലിയ തിരിച്ചടിയാണ്. മൗസാവിയുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന് പ്രധാനമന്ത്രി ഇസ്രയേലിന് താക്കീത് നല്കി. ഇറാന് വാര്‍ത്താചാനല്‍ തന്നെ ഈ വധത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടു.
ഇസ്രയേലിന്റെ ഹമാസിനെതിരായ ആക്രമണം മധ്യേഷ്യയില്‍ കൂടുതലായി വ്യാപിച്ചേക്കുമെന്ന ആശങ്കയുള്ളപ്പോഴാണ് ഇറാന് കമാന്‍ഡറെ വധിച്ചത്. ഇതോടെ ഇറാന് പിന്തുണയുടെ തീവ്രവാദ ഗ്രൂപ്പായ ലെബനനിലെ ഹെസ്ബൊള്ളയും ഇറങ്ങുമെന്നാണ് കരുതുന്നത്. ചെങ്കടല്‍ വഴി ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകള്‍ കടത്തിവിടില്ലെന്ന് ഇറാന് പിന്തുണയുള്ള തീവ്രവാദികളായ ഹൂതികള്‍ വെല്ലുവിളിച്ചിരിക്കുകയാണ്. ഹൂതികള്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ തിരിച്ചടിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: