പന്തളം: മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പ സ്വാമിക്ക് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങളുമായി പോകുന്നതിന് പന്തളത്തു വലിയ തമ്പുരാന് തിരുവോണം നാള് രാമവര്‍മ്മ രാജയുടെ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള് രാജരാജവര്‍മ്മയെ തെരഞ്ഞെടുത്തു. ഊട്ടുപുര കൊട്ടാരത്തില്‍ പരേതയായ മാലതി തമ്പുരാട്ടിയുടേയും തൃശ്ശൂര്‍ പുത്തന്‍ചിറ താന്നിയില്‍ മതിയത്ത് ഇല്ലത്തെ പരേതനായ രാമന് നമ്പൂതിരിയുടേയും പുത്രനാണ് നിയുക്ത രാജപ്രതിനിധി.
കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും കൊമേഴ്സില്‍ ബിരുദം നേടിയ ശേഷം പ്രീമിയര്‍ കേബിള്‍സ്, പാറ്റ്സ്പിന്‍ എന്നീ കമ്പനികളില്‍ ജോലി ചെയ്തു. എറണാകുളം ലക്ഷ്മീ ഹോസ്പിറ്റലിലെ ഫൈനാന്‍സ് മാനേജരായി ജോലിയില്‍ നിന്ന് വിരമിച്ചു. ആകാശവാണിക്ക് വേണ്ടി ലളിത ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ വിവിധ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. എറണാകുളം വാര്യം റോഡില്‍ മംഗളലെയില് കമാസില്‍ താമസിക്കുന്നു.
വൈക്കം കോട്ടുശ്ശേരി കോവിലകത്ത് സുഷമ വര്‍മ്മ ഭാര്യയും രമ്യ ആര്. വര്‍മ്മ, സുജിത് ആര്. വര്‍മ്മ എന്നിവര്‍ മക്കളും അഭിലാഷ് ജി. രാജ മരുമകനുമാണ്. പന്തളം കൊട്ടാര നിര്‍വാഹക സംഘം സെക്രട്ടറി സുരേഷ് വര്‍മ്മ സഹോദരനും, സുലോചന തമ്പുരാട്ടി, സരള തമ്പുരാട്ടി, സുനന്ദ തമ്പുരാട്ടി, സുമതമ്പുരാട്ടി എന്നിവര്‍ സഹോദരിമാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: