ആലുവ: മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വെച്ച എസ്എഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153,426 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അദീന്‍ നാസറിനെതിരെ കേസെടുത്തത്.
ഗാന്ധി പ്രതിമയുടെ മുഖത്തു കൂളിംഗ് ഗ്ലാസ് വെച്ച് ആ ദൃശ്യം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോ കോളേജില്‍ സ്ഥാപിച്ച പ്രതിമയുടെ മുഖത്താണ് കൂളിംഗ് ഗ്ലാസ് വച്ചത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അദീന്‍ നാസറിനെതിരെ യുവജനസംഘടനകള്‍ പരാതി നല്‍കിയിരുന്നു.
ക്രിസ്മസ് ആഘോഷത്തിനിടെ കോളേജിലെ മഹാത്മാഗാന്ധി പ്രതിമയില്‍ അദീന്‍ കറുത്ത കണ്ണട ധരിപ്പിക്കുകയായിരുന്നു. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് നേതാവ്.
പകര്‍ത്തിയ ദൃശ്യങ്ങള്‍ എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യാര്‍ത്ഥി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. സംഭവം പുറത്തുവന്നതോടെ വിവാദമായി. വിദ്യാര്‍ത്ഥി ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
എസ് എഫ് ഐ നേതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. എസ്എഫ്ഐ ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: