അബുദാബി : യുഎഇയില്‍ നിന്നും ക്രൂഡ്ഓയില്‍ വാങ്ങിയതിനുള്ള പണം രൂപയില്‍ നല്‍കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ നിന്ന് ഇന്ത്യന്‍ രൂപയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയതിന് പിന്നാലെ ജൂലൈയില്‍ ഇരു രാജ്യങ്ങളും ഭാരതം യുഎഇയുമായി കരാറില്‍ ഒപ്പുവെച്ചതാണ്.
പ്രാദേശിക കറന്‍സിയെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്ക് (എഡിഎന്‍ഒസി) പണം കൈമാറുകയും ചെയ്തിരുന്നു. ലോകത്തിലെ മൂന്നമത്തെ വലിയ ഊര്‍ണ്ണ ഉപഭോക്താക്കളാണ് ഭാരതം. മറ്റ് വിതരണക്കാരുമായും ഇത്തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെടാനുള്ള ശ്രമത്തിലാണ് ഭാരതം. ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു വരികയാണ്.
അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ (എഡിഎന്‍ഒസി) നിന്ന് ഒരു ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) പണമടച്ചത്. ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് സ്ഥിരമായി പേമെന്റ് നടത്തുന്നത് യുഎസ് ഡോളര്‍ ഉപയോഗിച്ചാണ്. എന്നാല്‍ പരമ്പരാഗതമായി കറന്‍സിക്ക് ലിക്വിഡിറ്റിയും കുറഞ്ഞ ഹെഡ്ജിങ് ചെലവുമുണ്ട്. രൂപയില്‍ നിന്നും ഡോളറിലേക്ക് മാറ്റുന്നത് ഒഴിവാക്കിയാല്‍ തന്നെ ഇടപാടുകളുടെ ചെലവ് കുറയ്‌ക്കാനാകും.
ക്രോസ്- ബോര്‍ഡര്‍ പേയ്മെന്റുകളില്‍ രൂപയുടെ പങ്ക് വര്‍ധിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 18 രാജ്യങ്ങളുമായി രൂപയുടെ ഇടപാടുകള്‍ തീര്‍പ്പാക്കാന്‍ ഒരു ഡസനിലധികം ബാങ്കുകളെ അനുവദിച്ചു. അതിനുശേഷം വ്യാപാര സെറ്റില്‍മെന്റുകള്‍ക്കായി ഇന്ത്യന്‍ കറന്‍സി സ്വീകരിക്കാന്‍ യുഎഇ, സൗദി അറേബ്യ തുടങ്ങിയ വന്‍കിട എണ്ണ കയറ്റുമതിക്കാരെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഐഒസി എഡിഎന്‍ഒസി ന് രൂപ അടച്ചതാണ് ആദ്യ വിജയം നേടിയതെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക