ദുബായ്: ഡിസംബറില്‍ മാത്രം കുവൈറ്റില്‍ നിന്നും നാട് കത്തിയത് പതിനായിരക്കണക്കിന് പ്രവാസികളെ. റെസിഡന്‍സി, തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 3375 പ്രവാസികളെ 2023 ഡിസംബറില്‍ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ 1991 പുരുഷന്മാരും, 1384 സ്ത്രീകളും ഉള്‍പ്പെടുന്നു. കുവൈറ്റിലെ കുടിയേറ്റനിയമങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നാട് കടത്താനുള്ള തീരുമാനം. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന് രാജ്യവ്യാപകമായി പരിശോധനകള്‍ ശക്തമാക്കാന്‍ കുവൈറ്റ് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിസ നിയമങ്ങള്‍ ലംഘിക്കുന്നവര്‍, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍, വിസ നിയമലംഘകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുന്നവര് തുടങ്ങിയ വിഭാഗങ്ങള്‍ക്കെതിരെ കൃത്യമായ നടപടികള്‍ ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പിലെ സ്രോതസുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: