ദുബായ്: പുതുവര്‍ഷത്തെ ഗംഭീരമായി വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് യുഎഇ . ഇതിന്റെ ഭാഗമായി, അബുദാബിയിലെ അല്‍ വത്ബയില് നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ വേദിയില്‍ അതിഗംഭീരമായ കരിമരുന്ന് പ്രദര്‍ശനം ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രധാനമായും പുതുവത്സര വേളയിലെ ആഘോഷ പരിപാടികളിലൂടെ ഇത്തവണ നാല് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതിനാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അറുപത് മിനിറ്റ് നീണ്ട് നില്ക്കുന്ന കരിമരുന്ന് പ്രദര്‍ശനം അരങ്ങേറുന്നതാണ്. തുടര്‍ച്ചയായി 60 മിനിറ്റ് നീണ്ട് നില്ക്കുന്ന ഈ വെടിക്കെട്ട് വലിപ്പത്തിലും, ദൈര്‍ഘ്യത്തിലും, ആകൃതിയിലുമായി മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇതോടൊപ്പം 2024നെ സ്വാഗതം ചെയ്ത് കൊണ്ട് 5000 ഡ്രോണുകള്‍ ഉപയോഗിച്ച് കൊണ്ട് അല്‍ വത്ബയുടെ ആകാശത്ത് സഞ്ചരിക്കുന്ന രീതിയില്‍ നടത്തുന്ന ഭീമാകാരമായ ഒരു ഡ്രോണ്‍ ഷോ ഉണ്ടായിരിക്കുന്നതാണ്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഡ്രോണ്‍ ഷോ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ഈ ഡ്രോണ്‍ പ്രദര്‍ശനം ഒരുക്കുന്നത്.
ഇതിന് പുറമെ, പുതുവത്സര വേളയില്‍ ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ വേദിയില്‍ എല്ലാ വര്‍ഷത്തെയും പോലെ നിരവധി അന്താരാഷ്ട്ര പ്രദര്‍ശനങ്ങളും, ആഘോഷപരിപാടികളും അരങ്ങേറുന്നതാണ്. ലോകോത്തര നാടോടി, വിനോദ പരിപാടികളും, പ്രകടനങ്ങളും അണിനിരത്തിക്കൊണ്ടായിരിക്കും ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ വേദി 2024നെ വരവേല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: