ന്യൂദല്‍ഹി: ലോകം ഇന്ന് രാജ്യത്തെ മറ്റൊരു തരത്തിലാണ് വീക്ഷിക്കുന്നത്. രാജ്യത്തിന് ഇപ്പോള്‍ അതിലെ ജനങ്ങളിലും അവരുടെ കഴിവുകളിലും സ്വപ്നങ്ങളിലും അഭിലാഷങ്ങളിലും കൂടുതല്‍ അത്മവിശ്വാസവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭാരതത്തിന് പാഴാക്കാന്‍ ഒരു നിമിഷം പോലും ഇല്ല, നമ്മള് സര്‍വ സജ്ജമായി നിരന്തരം പ്രവര്‍ത്തിക്കേണ്ട കാലമാണിതെന്നും അദേഹം പറഞ്ഞു.
‘വീര്‍ ബല് ദിവസ്’ ആഘോഷിക്കുന്നതിനായി രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് ഒരോ ഇന്ത്യക്കാരനും നമ്മുടെ രാജ്യത്തിന്റെ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു.
സിഖ് ഗുരു ഗോവിന്ദ് സിങ്ങിന്റെ രണ്ട് പുത്രന്മാരുടെ രക്തസാക്ഷിത്വ ദിനാചരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, വീര്‍ ബല് ദിവസ് ഭാരതീയത എന്ന ആശയം സംരക്ഷിക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ദേശീയ പ്രേരണയെ പ്രതിനിധീകരിക്കുകയും പ്രതീകപ്പെടുത്തുകയും ചെയ്യുന്നു.
ഈ വര്‍ഷം അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുഎഇ, ഗ്രീസ് എന്നീ രാജ്യങ്ങള്‍ വീര്‍ ബല് ദിവസുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നമ്മുടെ ദേശീയ പൈതൃകത്തില്‍ നാം അഭിമാനിക്കുമ്പോള്‍ ലോകം നമ്മെ വ്യത്യസ്തമായി വീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്നത്തെ ഇന്ത്യക്ക് അതിന്റെ ജനങ്ങളുടെ ആത്മവിശ്വാസത്തിലും കഴിവിലും സ്വപ്നങ്ങളിലും കൂടുതല്‍ വിശ്വാസമുണ്ട്.
നമുക്ക് പാഴാക്കാന്‍ ഒരു നിമിഷം പോലും ഇല്ല. സിഖ് ഗുരുക്കന്മാരാണ് നമ്മുക്ക് ഈ പാഠങ്ങള്‍ കാണിച്ചു തന്നത്. നമ്മുടെ രാജ്യത്തിന്റെ അഭിമാനവും പ്രതാപവും വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ജീവിത ദൗത്യം. രാജ്യത്തിന്റെ പുരോഗതിക്കായി നമ്മള് ജീവിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: