ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദു വനിത പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഡോ. സവീറ പര്‍കാശ് എന്ന യുവതിയാണ് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്.
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനൈര്‍ ജില്ലയില്‍ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിലാണ്. സവീറ നാമ നിര്‍ദ്ദേശ പത്രിക നല്‍കിയിരിക്കുന്നത്. 2024 ഫെബ്രുവരി എട്ടിനാണ് പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പ്. സവീറയുടെ പിതാവ് ഡോ. ഓം പര്‍കാശ് 35 വര്‍ഷമായി പിപിപിയുടെ സജീവ പ്രവര്‍ത്തകനാണ്.
ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി കൂടിയാണ് സവീറ. ബുനൈര്‍ പാക്കിസ്ഥാന്റെ ഭാഗമായി 55 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ഒരു സ്ത്രീ ഇവിടെനിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അബോട്ടബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളജില്‍നിന്ന് 2022 സവീറ മെഡിക്കല്‍ ബിരുദം നേടിയിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ അവകാശങ്ങള്‍ക്കായും പ്രവര്‍ത്തിക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും സവീര പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: