ടെല്‍ അവീവ്: കഴിഞ്ഞ ദിവസം ഗാസയിലെ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി ഏകദേശം 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഞായറാഴ്ച അറിയിച്ചു. തങ്ങളുടെ കര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതായി ഐഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം.
വടക്കന്‍ ഗാസയിലെ ജനവാസ് മേഖലയില്‍ നിന്ന് ഹമാസ് ആയുധ ശേഖരം കണ്ടത്തിയെന്ന് ഐഡിഎഫ് പറഞ്ഞു. സ്‌കൂളുകളും ആരോഗ്യ കേന്ദ്രവും പള്ളിയുമുള്ള പ്രദേശത്തു നിന്നാണ് ഇത് കണ്ടെത്തിയത്. കുട്ടികള്‍ക്ക് അനുയോജ്യമായ സ്‌ഫോടക ബെല്‍റ്റുകള്‍, ഡസന്‍ കണക്കിന് മോര്‍ട്ടാര്‍ ഷെല്ലുകള്‍, നൂറുകണക്കിന് ഗ്രനേഡുകള്‍, രഹസ്യാന്വേഷണ രേഖകള്‍ എന്നിവ കണ്ടെത്തിയെന്നും ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
ഈ കേന്ദ്രങ്ങളിലേക്ക് സൈന്യം ആക്രമണം അഴിച്ചുവിട്ടെങ്കിലും ചില ഭീകരര്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നെന്നും ഇസ്രായേല്‍ വ്യക്തമാക്കി. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ ഒരു സൈനിക കമാന്‍ഡ് സെന്ററില്‍ ടാര്‍ഗെറ്റുചെയ്ത റെയ്ഡില്‍ ഡസന്‍ കണക്കിന് ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കളും ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ കണ്ടെത്തിയതായി ഐഡിഎഫ് സൈനികര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: