ന്യൂഡൽഹി: പുഷ്-പുൾ സാങ്കേതിക വിദ്യയിൽ നിർമ്മിച്ചെടുത്ത അമൃത് ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫാളാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അമൃത് ഭാരത് ട്രെയിനുകളും ഇരുകയ്യും നീട്ടി ജനങ്ങൾ സ്വീകരിക്കുമെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ട്രെയിനിന്റെ വേഗത കൂട്ടുകയും യാത്ര സുഗമമാക്കുന്നതുമാണ് ലക്ഷ്യം. വളവുകളുള്ള ഇടങ്ങളിലും പാലങ്ങളിലൂടെയുള്ള യാത്രയും സ്ലോ ചെയ്താണ്. ഇത് വേഗത്തിലാക്കാൻ അമൃത് ഭാരത് ട്രെയിൻ സഹായിക്കും. സമയ ലാഭമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. യാത്രികരുടെ സൗകര്യാടിസ്ഥാനത്തിൽ വിശാലമായ സീറ്റിംഗ് സംവിധാനവും ചാർജിംഗ് പോയിന്റുകളും ട്രെയിനിൽ സജ്ജമാക്കിയിട്ടുണ്ട്. ദിവ്യാംഗർക്ക് വേണ്ടി പ്രത്യേക ശൗചാലയ സൗകര്യവുമുണ്ടെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: