മുംബൈ: അറബിക്കടലിൽ വച്ച് ആക്രമിക്കപ്പെട്ട ചരക്കുകപ്പൽ മുംബൈ തീരത്ത് നങ്കൂരമിട്ടു. ഇന്ത്യൻ തീരത്ത് നിന്നും 400 കിലോമീറ്റർ അകലെയാണ് സംഭവം. ഡ്രോൺ ആക്രമണം നേരിട്ട എംവിചെം പ്ലൂട്ടോ എന്ന കപ്പലാണ് മുംബൈയിൽ എത്തിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലാണിത്. വിക്രത്തിന്റെ അകമ്പടിയോടെയാണ് ആക്രമണം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം കപ്പൽ മുംബൈയിലെത്തിയത്.
മുംബൈയിലെത്തിയ കപ്പലിൽ നാവികസേനയുടെ എക്‌സ്‌പ്ലോസീവ് ഓർഡൻസ് ഡിസ്‌പോസൽ സംഘം പരിശോധന നടത്തി. കപ്പലിൽ ഡ്രോൺ ആക്രമണം നടന്നതായി നാവികസേന സ്ഥിരീകരിച്ചു. കപ്പലിലെ ആക്രമണം നടന്ന ഭാഗത്ത് നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തി. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ഫോറൻസിക്, സാങ്കേതിക പരിശോധനകൾ ആവശ്യമായി വന്നേക്കാമെന്ന് നാവികസേന വ്യക്തമാക്കി.
കപ്പലിന്റെ പിൻഭാഗത്തായാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ തകർന്ന ഭാഗങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുജറാത്ത് തീരത്ത് നിന്ന് 217 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: