പത്തനംതിട്ട: നെയ്യാറ്റിൻകരയിൽ താത്കാലിക നടപ്പാലം തകർന്ന് വീണ് അപകടം. പൂവാർ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിലാണ് അപകടം നടന്നത്. ഫെസ്റ്റിൽ പുൽക്കൂടും അലങ്കാരക്കൂടുകളും വെള്ളച്ചാട്ടവും സജ്ജമാക്കിയിരുന്നു. വെള്ളച്ചാട്ടം കാണുന്നതിന് തടികൊണ്ട് നിർമ്മിച്ച താത്കാലിക പാലമാണ് തകർന്നത്.
പാലത്തിലേക്ക് ആളുകൾ കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: