ധനുമാസത്തിലെ തിരുവാതിര ശ്രദ്ധേയമാകുന്നത് വനിതകളുടെ ആഘോഷം എന്ന നിലയിലാണ്. സെറ്റ് ഉടുത്ത,് തലയില്‍ പൂ ചൂടി, അണിഞ്ഞൊരുങ്ങി, വ്രതം നോറ്റ് ഈശ്വരസ്മരണയില് ആടിയാടി നൃത്തം വയ്ക്കുന്ന തിരുവാതിര മലയാളത്തനിമയാര്‍ന്ന കലാരൂപമാണ് തിരുവാതിര. ശ്രീപരമേശ്വരന്റെ തിരുനാളാണെന്നാണ് വിശ്വാസം. കുടുംബ ഐശ്വര്യത്തിനും നെടുമാംഗല്യത്തിനും വേണ്ടി സ്ത്രീകള്‍ വ്രതമനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ശ്രീപരമേശ്വരനെ ഭര്‍ത്താവായി ലഭിക്കുന്നതിന് പാര്‍വ്വതീദേവിക്ക് കൊടിയ തപസ്സു തന്നെ അനുഷ്ഠിക്കേണ്ടി വന്നു. ഒടുവില്‍ ദേവിക്കു മുന്നില്‍ ഭഗവാന് പ്രത്യക്ഷനായത് ഈ പുണ്യദിനത്തിലാണ്. പാര്‍വതീപരിണയം നടന്നതും ഈ ദിനത്തിലാണെന്ന വിശ്വാസവുമുണ്ട.്
ഭഗവാന്റെ ജന്മദിനം ആണത്രേ മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ (ധനുമാസം) ആതിര നാള്. ആദ്യന്തരഹിതനായ ജഗദീശ്വരന് ജന്മദിനമോയെന്നത് പ്രസക്തമായ ഒരു സംശയമാണ്. ശിവ പുരാണപ്രകാരം അദൃശ്യനായ ഭഗവാന് അഗ്നിസ്തംഭരൂപത്തില്‍ ആദ്യമായി അന്ന് ദൃശ്യനായി. ആ ദിനത്തിലെ നക്ഷത്രം ആതിര ആയിരുന്നത്രേ. ആതിര നക്ഷത്രത്തിന്റെ ദേവത ശിവനാണ.് ഈ നക്ഷത്രം ഭൂമിയില്‍ നിന്നും 450 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്നതും സൂര്യനേക്കാള്‍ 480 മടങ്ങ് വലുപ്പമുള്ളതും ചുവപ്പു നിറം മാര്ന്നതുമാണ. തിരുവാതിര തീക്കട്ട പോലെ എന്നൊരു ചൊല്ലും ഉള്ളതാണല്ലോ. ഭഗവാന് പ്രത്യക്ഷനായതും അഗ്നി സ്വരൂപനായാണല്ലോ. സൃഷ്ടി പ്രക്രിയയുടെ ആരംഭത്തില്‍ ശിവന് ഒന്‍പത് ശക്തികളെയും തന്നില്‍ ലയിപ്പിച്ചതും ഇതേ ആതിര നാളില്‍ ആണത്രേ. യാഗാഗ്നിയില്‍ സതീദേവി ഹോമിക്കപ്പെട്ടതില് മനംനൊന്ത് ഹിമവല്‍ സാനുവില്‍ എത്തി മഹേശ്വരന് കൊടുംതപസ്സ് ആരംഭിച്ചു.
ശിവ പുത്രനല്ലാതെ മറ്റാരും തങ്ങളെ വധിക്കരുത് എന്ന് താരകാസുരന് വരം വാങ്ങിയതും ഈ അവസരത്തിലാണ്. സതീദേവി അഗ്നിപ്രവേശം ചെയ്യുകയും ശിവന് തപസ്സിലുമാകയാല് ശിവപുത്രന് എന്നത് അസംഭവ്യം എന്നുകണ്ട് അസുരന്മാര് ഭയ രഹിതരായി. അവര്‍ ദേവലോകം ആക്രമിക്കുകയും ത്രിലോകങ്ങളിലും ആമിപത്യം സ്ഥാപിക്കുകയും ചെയ്തു.
ദുരിതത്തിലായ ദേവന്മാര് കാമദേവനെ കണ്ട് ശിവന്റെ തപസ്സിളക്കാന്‍ പ്രേരിപ്പിച്ചു. ദേവന്മാരുടെ ആവശ്യം നിറവേറ്റുവാനായി കാമദേവന് ശിവസന്നിധിയിലെത്തി കാമ ബാണങ്ങളെയ്തു. ശിവന് തൃക്കണ്ണ് തുറക്കുകയും കാമദേവന് എരിഞ്ഞമരുകയും ചെയ്തു. ഭര്‍തൃ മരണമറിഞ്ഞ രതീദേവി അതീവ ദുഃഖിതയായി അന്നപാനാദികള്‍ ഉപേക്ഷിച്ച് ഭര്‍ത്താവിന് വേണ്ടി വ്രതം നോറ്റ് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയില്‍ സംപ്രീതനായ ഭഗവാന് കാമദേവനെ പുനരുജ്ജീവിപ്പിച്ചു. രതീദേവിക്ക് ഭര്‍ത്താവിനെ തിരികെ ലഭിച്ചതും ഇതേ തിരുവാതിര ദിനത്തിലാണ്. പാര്‍വ്വതീദേവിയുടെയും രതീദേവിയുടെയും വ്രതങ്ങളെ അനുസ്മരിച്ചുകൊണ്ടും അവര്‍ക്കു ലഭിച്ചതുപോലെ ഭര്‍തൃ സൗഭാഗ്യം തങ്ങള്‍ക്കും ഉണ്ടാകണം എന്നുള്ള ഉദ്ദേശത്തോടുകൂടിയും കുമാരിമാരും നെടുമാംഗല്യം ലഭിക്കണം എന്ന ലക്ഷ്യത്തോടെ ഭര്‍തൃമതിയായ സ്ത്രീകളും തിരുവാതിര വ്രതം അനുഷ്ഠിച്ചു വരുന്നു.
ശ്രീകൃഷ്ണന് തങ്ങള്‍ക്ക് പതിയായി വരണം എന്ന ഉദ്ദേശത്തോടുകൂടി വ്രജവാസികളായ ഗോപസ്ത്രീകള്‍ കാത്യായനീവ്രതം അനുഷ്ഠിച്ചിരുന്നതും ഇതേ തിരുവാതിരനാളിലായിരുന്നു. വസ്ത്രാപഹരണലീലയിലൂടെ ഗോപികമാരുടെ ദേഹചിന്തപോലും ഇല്ലാതാക്കുകയും അടുത്ത ശരക്കാലരാത്രിയില് രാസലീലയിലൂടെ അവര്‍ക്ക് അനുഗ്രഹവും ചൊരിഞ്ഞതായ ഭാഗവതപ്രതിപാദിത കഥകള്‍ പ്രസിദ്ധമാണല്ലോ.
തുടിച്ചു കുളി, വ്രതാനുഷ്ഠാനം, ക്ഷേത്രദര്‍ശനം., തിരുവാതിര കളി തുടങ്ങിയവയാണ് ആഘോഷത്തില്‍ പ്രധാനമായിട്ടുള്ളത.് ഏതൊരു വ്രതത്തിനും പരമപ്രധാനമായി ഇരിക്കുന്നത് കൃത്യമായ അനുഷ്ഠാനങ്ങളാണ.് അശ്വതി നാള് മുതല്‍ തിരുവാതിര വരെയാണ് വ്രതമനുഷ്ഠിക്കേണ്ടത് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് വായ്ക്കുരവ യിലൂടെ സഖിമാരെ വരുത്തി കൂട്ടമായി നീറ്റിലെത്തി തുടിച്ചു കുളിച്ച് വന്നിരുന്ന കാലം എന്നോ നടന്നിരുന്ന മുത്തശ്ശിക്കഥ പോലെയായിരിക്കുന്നു. മകയിരം നാളിലും പിറ്റേന്നും ഉള്ള വ്രതം വളരെ പ്രാധാന്യമുള്ളതാണ് മകയിരം നാള് മക്കള്‍ക്ക് വേണ്ടിയും തിരുവാതിര ഭര്‍ത്താവിനും പുണര്‍തം സഹോദരങ്ങള്‍ക്ക് വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ്. മകയിരം, തിരുവാതിര നാളുകളില്‍ അരിയാഹാരം തിരുവാതിര നാളുകളില്‍ അരിയാഹാരം വര്ജ്ജ്യമാണ.് മകയിരം നാളില്‍ സന്ധ്യയ്ക്ക് പാര്വതീപരമേശ്വരന്മാരെ പൂജിക്കുന്ന ചടങ്ങുണ്ട.് അതിനുള്ള നിവേദ്യം എട്ടങ്ങാടി എന്നറിയപ്പെടുന്നു.
തിരുവാതിരനാളില്‍ പുലര്‍ച്ചെ എഴുന്നേറ്റാല്‍ കുളിയും ശിവക്ഷേത്ര ദര്‍ശനവും പ്രധാനമാണ്. അന്നേദിവസം കൂവപ്പായസം, പയറും, കിഴങ്ങുവര്‍ഗ്ഗങ്ങളും ചേര്‍ത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തുടങ്ങിയവയാണ് ആഹാരമാക്കുന്നത്. രാത്രിയിലെ തിരുവാതിരകളിയ്ക്കാണ് ഏറെ പ്രാധാന്യമുള്ളത്. സന്ധ്യക്ക് തന്നെ അഞ്ചോ ഏഴോ തിരിയിട്ട് കത്തിച്ച നിലവിളക്ക് മുറ്റത്തു മെഴുകിയിരിക്കുന്ന തറയില്‍ കത്തിച്ചു വയ്ക്കും. അതിനുമുന്നില്‍ ഗണപതിക്കും ഒരുക്കും. നിറപറയും വയ്ക്കാറുണ്ട.് സന്ധ്യയ്ക്ക് ഉതിര്‍ക്കുന്ന വായ്ക്കുരവ തിരുവാതിര കളിയുടെ അറിയിപ്പാണ്. കേരളീയ വേഷത്തില്‍ സ്ത്രീകള്‍ അണിഞ്ഞൊരുങ്ങി വിളക്കിനു ചുറ്റും വട്ടം നിന്ന് തിരുവാതിര കളി തുടങ്ങും. ചിട്ടയോടെയുള്ള ചുവടുകളും താളാത്മകമായ വായ്ക്കുരവയും ആണ് തിരുവാതിരയുടെ മുഖ്യ ഇനം.
പാതിരാത്രിയായാല് പൂപറിക്കാന്‍ പോകുന്നതിനുള്ള പാട്ടും ആരവങ്ങളും രംഗത്തിന് കൊഴുപ്പേകും. ദശപുഷ്പങ്ങള്‍ ചൂടുന്ന ചടങ്ങാണ് പാതിരാപ്പൂ ചൂടല്‍.
മംഗളം ചൊല്ലി വെളുപ്പിന് തിരുവാതിരക്കളി അവസാനിപ്പിച്ചാല്‍ കുളിച്ച് കരിക്കിന് വെള്ളം കുടിച്ച് വ്രതവും അവസാനിപ്പിക്കുന്നു. അന്നത്തെ ശിവക്ഷേത്ര ദര്‍ശനത്തോടെ ചടങ്ങുകള്‍ പൂര്‍ണമാകുന്നു. വ്രതാനുഷ്ഠാനവും പ്രാര്‍ത്ഥനയും നൃത്തച്ചുവടുകളും കൊണ്ട് ഭക്തിയും ചിട്ടയും സ്ത്രീകളുടെ കൂട്ടായ്മയുമാണ് ഉണ്ടാകുന്നത.് വ്യക്തികളുടെ ശ്രേയസ് കുടുംബങ്ങളുടെ ഐശ്വര്യം സമൂഹത്തില്‍ ഐക്യം എന്നിവ തത്ഫലങ്ങളും. സ്ത്രീശക്തി സമൂഹ ശക്തിയാകുന്നു. ഈ ദിവസം മാതൃ ദിനമായും ആചരിച്ചു വരുന്നു.
ആചാരനുഷ്ഠാനങ്ങള്‍, ധാര്‍മികത, ഭക്തി വിശ്വാസങ്ങള്‍ എന്നിവയിലൂടെ നമ്മുടെ പൂര്വ്വസൂരികളാലാര്ജിതമായ സംസ്കാരത്തിന്റെ സംരക്ഷണവും അവ അനന്തരതലമുറക്ക് പല പകര്‍ന്നു നല്‍കുകയുമാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: