കൊച്ചി : ശബരിമല ഭക്തരുടെ അസൗകര്യങ്ങള്‍ സംബന്ധിച്ച് അവധി ദിനമെങ്കിലും പ്രത്യേക സിറ്റിങ് വിൡച്ചു ചേര്‍ത്ത് ഹൈക്കോടതി. അടിയന്തിരമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടു. തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കുകയും അവര്‍ക്ക് പലപ്പോഴും ഭക്ഷണവും വെള്ളവും ഇല്ലാത്ത സ്ഥിതിയാണെന്നും പരാതി ഉയര്‍ന്നിരുന്നു ഈ ആവശ്യങ്ങളല്ലാം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍.
കോട്ടയം, പാലാ, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ തടഞ്ഞു വച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഭക്തരുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിക്കണം. ആവശ്യമെങ്കില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ടിടപ്പെടണം.
യാതൊരു ബുക്കിങ്ങും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണം. പൊന്‍കുന്നത്ത് സൗകര്യങ്ങളില്ലെന്നും മണിക്കൂറുകളോളം ഇവിടെ കാത്തുകെട്ടി കിടന്നശേഷമാണ് പമ്പയിലേക്ക് തീര്‍ത്ഥാടകരെ കടത്തി വിടുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: