പത്തനംതിട്ട: തങ്ക അങ്കി ഘോഷയാത്രയോടനുബന്ധിച്ച് ഡിസംബർ 26-ന് ശബരിമലയിൽ ഗതാഗത നിയന്ത്രണം. പൂജാ സമയക്രമത്തിൽ മാറ്റമുള്ള സാഹചര്യത്തിൽ നിലയ്‌ക്കൽ നിന്ന് ഭക്തരെ പമ്പയിലേക്ക് കടത്തി വിടുന്നതിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ഉച്ച പൂജയ്‌ക്ക് ശേഷം വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട തുറക്കുന്നത്. ഇതിനാൽ നാളെ രാവിലെ 11 മണിവരെ നിലയ്‌ക്കൽ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾ മാത്രമമെ പമ്പയിലേക്ക് കടത്തി വിടുകയുള്ളൂ. 11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്നുമണിക്കൂറെങ്കിലും നിലയ്‌ക്കൽ തന്നെ തുടരേണ്ടി വരുമെന്ന് പോലീസ് വ്യക്തമാക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു.
സാധാരണ ഉച്ച പൂജയ്‌ക്ക് ശേഷം മൂന്ന് മണിക്കാണ് ശബരിമല നട തുറക്കുന്നത്. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നട തുറക്കുന്നത് വൈകുന്ന സാഹചര്യത്തിൽ സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലയ്‌ക്കലിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: