Categories: Kerala

നിലയ്‌ക്കലിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം; 13 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Published by

പത്തനംതിട്ട: നിലയ്‌ക്കലിൽ അയ്യപ്പഭക്തരുടെ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദർഷനം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം. നിലയ്‌ക്കൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയ 13-ഓളം ഭക്തർക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by