കോഴിക്കോട്: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് ക്ഷണം കിട്ടിയിരുന്നെങ്കില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പോകുമായിരുന്നോ? പങ്കെടുത്തേന്നെ എന്നു വേണം കരുതാന്‍. എന്തായാലും ക്ഷണം കിട്ടിയേനെ എന്നുറപ്പ്. കാരണം, അയോദ്ധ്യയിലെ തര്‍ക്ക സ്ഥാനത്തെ മന്ദിരം സര്‍ക്കാര്‍തന്നെ പൊളിച്ചു മാറ്റണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ഇഎംഎസ് ആയിരുന്നു. കാരണം, അയോദ്ധ്യയിലെ തര്‍ക്കമന്ദിരമായ ബാബറി മസ്ജിദ് പള്ളി പൊളിച്ചുമാറ്റി അവിടത്തെ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു ആവശ്യം. അന്ന് സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇഎംഎസ്.
അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ഭാരവാഹികള്‍ ഇഎംഎസിനെ ക്ഷണിച്ചേനെ. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച പശ്ചാത്തലത്തില്‍ ഇഎംഎസിന്റെ പഴയ പ്രസംഗം ശ്രദ്ധേയമാവുകയാണ്.
മലപ്പുറത്ത് തിരൂരില്‍ 1987 ജനുവരി 13 ന് പൊതുയോഗത്തിലായിരുന്നു ഇഎംഎസിന്റെ പ്രസംഗം. ‘തര്‍ക്ക സ്ഥലത്ത് നിലകൊള്ളുന്ന ബാബറി മസ്ജിദ് അവിടെ നിന്ന് പൊളിച്ചുമാറ്റി പ്രശ്നത്തിന് പരിഹാരം കാണണ’മെന്നായിരുന്നു പ്രസംഗം. സര്‍ക്കാര്‍ തന്നെ പൊളിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. 14 ന് ഇത് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിരുന്നു.
ഇഎംഎസിനെ, രാഷ്ട്രീയ ആദര്‍ശ – ആശയ നിലപാടുകളില്‍ എതിര്‍പക്ഷത്തായിരുന്നെങ്കിലും വിശിഷ്ട വ്യക്തിയായാണ് കണ്ടിരുന്നത്. വാജ്പേയിയുടെ നേതൃത്വത്തില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഇഎംഎസ് അന്തരിച്ചത്. അന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭാ തീരുമാന പ്രകാരം ശവസംസ്കാരത്തില്‍ ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: