ന്യൂദല്‍ഹി: ചെങ്കടലിലെ കളിക്ക് ഇന്ത്യയെ ഇറക്കാന്‍ യുഎസിന് ഗുഢപദ്ധതിയുണ്ടോ എന്ന ചില സംശയങ്ങള്‍ ഉയരുന്നു.. കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേല്‍ ബന്ധമുള്ള ചരക്ക് കപ്പലിന് തീപിടിച്ചിരുന്നു. ഈ ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്ന് അമേരിക്കന്‍ പ്രതിരോധ കാര്യാലയമായ പെന്റഗണ്‍ കണ്ടെത്തിയിരിക്കുകയാണ്. എവിടെ നിന്നാണ് പെന്റഗണിന് ഇത്ര കൃത്യമായ വിവരം ലഭിച്ചതെന്നറിയില്ല.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഇറാനാണ് കണ്ണിലെ കരട്. കാരണം അവര്‍ റഷ്യയെ പിന്തുണയ്ക്കുന്നു. ഇപ്പോള്‍ ചൈനയേയും പിന്തുണയ്ക്കുന്നു. സൗദിയുമായിപ്പോലും പരമ്പരാഗത ശത്രുത നീക്കിവെച്ച് ഇറാന് സൗഹൃദത്തിലായി. ഇത് പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് നല്കിയ തിരിച്ചടി ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇനി അധികകാലം ഇറാനെ വാഴിക്കാതെ അവിടുതെ മതഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് അമേരിക്ക.
പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചെങ്കടലില്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഹൂതികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അമേരിക്കന്‍ സഖ്യകക്ഷികള്‍ തയ്യാറല്ല. ആസ്ത്രേല്യയും സ്പെയിനും യുദ്ധത്തിനില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഹൂതികള്‍ക്കെതിരെ പോരാടാനുള്ള സഖ്യത്തില്‍ ചേരാന്‍ ഈജിപ്തിനോടും സൗദി അറേബ്യയോടും അമേരിക്ക ആവശ്യപ്പെട്ടെങ്കിലും ഇവര്‍ രണ്ടു പേരും അതിന് ഒരുക്കമല്ല. ചെങ്കടല്‍ തീരത്തെ രാഷ്ട്രങ്ങളായതിനാല്‍ ഈ യുദ്ധത്തില്‍ തന്ത്രപ്രാധാന്യമുള്ള രാഷ്ട്രങ്ങളാണ് ഈജിപ്തും സൗദിയും.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: