കൊച്ചി: കരുത്തരായ മുംബൈ സിറ്റി എഫ്സിയോട് കണക്ക് തീര്‍ത്ത് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. എവേ മാച്ചില്‍ ബ്ലാസ്റ്റേഴ്സിനെ മുംബൈ തോല്‍പ്പിച്ചിരുന്നു.
രണ്ട് ഗോളുകളും ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്സ് നേടി. 11-ാം മിനിറ്റില്‍ ഗോളടിവീരന് ദിമിത്രോവ് ഡയമന്റക്കോസ് ആദ്യ ഗോള്‍ നേടി. ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് ക്വെയിം പെപ്രയിലൂടെ രണ്ടാം ഗോളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: