തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കാലങ്ങളായി നടത്തുന്ന പ്രചരണത്തിന് എതിരായ നിലപാടുമായി മുന്‍മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
മന്ത്രിസ്ഥാനം രാജിവച്ച ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ചത്. വിഴിഞ്ഞം പ്രോജക്ടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചപ്പോഴൊക്കെ അനുകൂലമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത് എന്നും അതുകൊണ്ട് തന്നെയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ വിമാനത്താവള നിര്‍മാണപ്രവര്‍ത്തനങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നല്ല രീതിയിലാണ് സഹകരിക്കുന്നതെന്നും മുന്‍മന്ത്രി പറഞ്ഞു.
പറ്റാവുന്നിടത്തോളം കേന്ദ്രവുമായി സഹകരിച്ചുതന്നെ പോകും. മുന്‍ധാരണ പ്രകാരമാണ് രണ്ടരവര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജിവച്ചതെന്നും രണ്ടരവര്‍ഷത്തെ മന്ത്രി പദവിയിലൂടെ തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: