ന്യൂദല്‍ഹി : കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ തിങ്കളാഴ്ച ജമ്മുകാശ്മീരിലെത്തും. കഴിഞ്ഞ ദിവസം ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് കരസേന മേധാവി ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കുന്നത്.
പൂഞ്ചും രജൗരിയും ജനറല്‍ മനോജ് പാണ്ഡെ സന്ദര്‍ശിക്കും. അതിനിടെ ജമ്മുകാശ്മീരില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് മുഹമ്മദ് ഷാഫിയെ ഭീകരര്‍ വെടിവച്ച് കൊന്നു. പള്ളിയില്‍ നിസകാരത്തിനിടെയാണ് മുന്‍ എസ്എസ്പി ആയിരുന്ന മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത്.
പൂഞ്ചില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ബാരമുള്ളയിലും ആക്രമണം ഉണ്ടായിരുന്നു.പൂഞ്ചില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരര്‍ക്കായുളള തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: